Rahul Gandhi In Kerala for one day
കോഴിക്കോട്: കേരളത്തിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി സംസ്ഥാനതലത്തില്‍ തന്നെ തീര്‍ക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ രാഹുല്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി മലപ്പുറത്തേക്ക് തിരിച്ചു. വൈകിട്ട് വീണ്ടും മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും.
Keywords: Rahul Gandhi, Kerala, K.P.C.C
COMMENTS