K.Sudhakaran about the issues in party
കണ്ണൂര്‍: പാര്‍ട്ടിയില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം കയ്യിലിരിക്കുന്ന അധികാര കേന്ദ്രം മാറുന്നുവെന്ന ആശങ്ക കാരണമാവാമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഡി.സി.സി പ്രസിഡന്റ് നിയമന പട്ടികയെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എതിര്‍ത്ത സാഹചര്യത്തെക്കുറിച്ചാണ് കെ.സുധാകരന്‍ വ്യക്തമാക്കിയത്.
സംഘടനയെ ശുദ്ധീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്രയും എതിര്‍പ്പ് പ്രതീക്ഷിച്ചിരുന്നില്ലെന്നും നേതൃസ്ഥാനത്തു നില്‍ക്കുന്ന ആരെയും മാറ്റിനിര്‍ത്തണമെന്ന ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തപ്പോഴാണ് ഡയറി ഉയര്‍ത്തിക്കാട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ പാര്‍ട്ടിയിലെ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും കെ.പി.സി.സി പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: K.Sudhakaran, KPCC president, Issues, Congress
COMMENTS