KPCC withdraw action against K.Sivadasan Nair
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ.ശിവദാസന്‍ നായരുടെ സസ്പെന്ഷന് പിന്‍വലിച്ച് കെ.പി.സി.സി. കോണ്‍ഗ്രസിനെതിരെ പരസ്യ പ്രസ്താവന നടത്തിയതിന് അച്ചടക്ക ലംഘനത്തിന് ശിവദാസന്‍ നായര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
നോട്ടീസിന് തൃപ്തികരമായ മറുപടി നല്‍കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തതിനാല്‍ ശിവദാസന്‍ നായരുടെ സസ്പെന്ഷന് പിന്‍വലിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കി.
കുറച്ചു ദിവസങ്ങളായി കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് സി.പി.എമ്മില്‍ ചേരുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ അശങ്കപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ് നടപടി.
Keywords: KPCC, K.Sivadasan Nair, Suspension
COMMENTS