The decision was taken at a review meeting chaired by Chief Minister Pinarayi Vijayan to lift the night restrictions and lockdown on Sundays
തിരുവനന്തപുരം: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രി നിയന്ത്രണങ്ങളും ഞായറാഴ്ചകളിലെ ലോക് ഡൗണും പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനമായി.
നിയന്ത്രണങ്ങള്‍ പിന്‍വലിച്ച വിവരം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാത്രി 10 മണി മുതല്‍ രാവിലെ ആറു മണി വരെയായിരുന്നു കര്‍ഫ്യൂ.
ജനസംഖ്യയുടെ 70 ശതമാനം ആളുകളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനാല്‍ കര്‍ഫ്യൂവും ലോക് ഡൗണും വേണ്ടതില്ലെന്ന നിര്‍ദ്ദേശമാണ് ഉയര്‍ന്നത്. ആശങ്കപ്പെട്ടതു പോലെ ഓണത്തിനു ശേഷം കോവിഡ് രൂക്ഷ വ്യാപനം ഉണ്ടാകാതിരുന്നതും നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ സഹായകമായി.
Summary: The decision was taken at a review meeting chaired by Chief Minister Pinarayi Vijayan to lift the night restrictions and lockdown on Sundays imposed in the state in the wake of the Covid spread.
COMMENTS