Education minister about plus one examination
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഇന്നു ചേരുന്ന ഉന്നതതല യോഗത്തില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്തരീതിയില്‍ അവരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം മാനിച്ച് ഇടവേള നല്‍കിക്കൊണ്ടുള്ള ടൈടേബിള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയുടെയും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Education minister, Plus one examination

							    
							    
							    
							    
COMMENTS