സ്വന്തം ലേഖകന്‍ കൊച്ചി : പ്രിയ നടന്‍ റിസ ബാവയുടെ മരണം തന്നെ ഞെട്ടിച്ചുവെന്ന് സംവിധായകന്‍ സിദ്ദിഖ് പറഞ്ഞു. ജോണ്‍ ഹോനായി എന്ന കഥാപാത്രത്തിലൂട...
സ്വന്തം ലേഖകന്‍
കൊച്ചി : പ്രിയ നടന്‍ റിസ ബാവയുടെ മരണം തന്നെ ഞെട്ടിച്ചുവെന്ന് സംവിധായകന്‍ സിദ്ദിഖ് പറഞ്ഞു. ജോണ്‍ ഹോനായി എന്ന കഥാപാത്രത്തിലൂടെ റിസ ബാവയെ മലയാളികളുടെ മനസ്സില്‍ കുടിയിരുത്തിയത് സിദ്ദീഖും കൂട്ടാളി ലാലും ചേര്‍ന്നായിരുന്നു.
റിസ ബാവ അസുഖബാധിതനായി ഗുരുതരാവസ്ഥയിലായത് അറിഞ്ഞിരുന്നില്ലെന്ന് സിദ്ദീഖ് പറഞ്ഞു. അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്ന റിസ ബാവയുമായി കുറേ നാളായി ബന്ധമുണ്ടായിരുന്നില്ല. വ്യക്തിപരമായ നഷ്ടമാണ് റിസ ബാവയുടെ അപ്രതീക്ഷിത വിയോഗം.
ഇന്‍ഹരിഹര്‍ നഗറിലേക്കു വില്ലനെ അവതരിപ്പിക്കാന്‍ ആദ്യം പരിഗണിച്ചിരുന്നത് രഘുവരനെയാണ്. എന്നാല്‍ മറ്റൊരു സിനിമയുടെ ഭാഗമായി അദ്ദേഹം വിദേശത്തായതിനാല്‍ എത്താന്‍ കഴിയില്ലെന്ന് പറഞ്ഞു. റിസ ബാവയെ പരിചയപ്പെടുത്തിയത് അന്‍സാര്‍ കലാഭവനായിരുന്നു. അങ്ങനെ അന്‍സാറിലൂടെ ജോണ്‍ ഹോനായി റിസ ബാവയില്‍ എത്തുകയായിരുന്നുവെന്ന് സിദ്ദീഖ് പറഞ്ഞു.
ഡോക്ടര്‍ പശുപതിയില്‍ അഭിനയിച്ചു കഴിഞ്ഞിരുന്നു അപ്പോള്‍ റിസബാവ. പശുപതിയിലേതില്‍ നിന്നു വ്യത്യസ്തമായ കഥാപാത്രമാണെന്നു കേട്ടപ്പോള്‍ റിസ പേടിച്ചു. എന്നെക്കൊണ്ട് ഈ കഥാപാത്രം ചെയ്യാന്‍ കഴിയുമോ എന്നാണ് അദ്ദേഹം ഞങ്ങളോടു ചോദിച്ചത്.
താനും ലാലും ഒരു പാര്‍ലറില്‍ റിസയെ കൊണ്ടുപോയി മുടി കളര്‍ ചെയ്യിച്ചു. അതും പോരെന്ന് തോന്നിയപ്പോള്‍ കണ്ണടയും ചെയിനും വച്ചു. അഭിനയിച്ചു തുടങ്ങിയപ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതിനുപ്പുറം റിസയില്‍ നിന്നു കിട്ടിയെന്നും സിദ്ദീഖ് ഓര്‍ക്കുന്നു.
വില്ലന്‍ കഥാപാത്രങ്ങളില്‍ ജോണ്‍ ഹോനായി മാറി നില്‍ക്കുന്നത് റിസയുടെ അഭിനയം കൊണ്ടാണെന്നും സിദ്ദീഖ് അഭിപ്രായപ്പെട്ടു.
അത്തരമൊരു ഓര്‍മയിലാണ് റിസ ബാവയുടെ ആദ്യം റിലീസായ ചിത്രമായ ഡോക്ടര്‍ പശുപതിയുടെ സംവിധായകന്‍ ഷാജി കൈലാസ്. സായ് കുമാറിനെയായിരുന്നു പശുപതിയിലെ കഥാപാത്രത്തിനായി നിശ്ചയിച്ചിരുന്നത്.മറ്റു സിനിമകളുടെ തിരക്കിലായതിനാല്‍ അവസാന നിമിഷം സായ് കുമാര്‍ പിന്മാറി. റിസ ബാവയെ നിര്‍ദ്ദേശിച്ചതും സായ് കുമാര്‍ തന്നെ. അപ്പോള്‍, സായ് കുമാറിനു പകരം സ്വാതി തിരുനാള്‍ എന്ന നാടകത്തില്‍ അഭിനയിക്കുകയായിരുന്നു റിസ ബാവ.
ആലപ്പുഴയിലെ ഒരു ഉള്‍പ്രദേശത്ത് നാടകം നടക്കുന്ന വേളയില്‍ രഞ്ജി പണിക്കര്‍ കാറെടുത്ത് പോയി റിസ ബാവയെ കണ്ടു. കണ്ടമാത്രയില്‍ തന്നെ റിസ ബാവയെ രഞ്ജി പണിക്കര്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നുവെന്ന് ഷാജി കൈലാസ് ഓര്‍ക്കുന്നു.
മലയാളത്തിന്റെ സുന്ദര വില്ലന്‍ റിസ ബാവ ഓര്‍മയായി, അന്ത്യം ചികിത്സയ്ക്കിടെ
Summary: Director Siddique said that he was shocked by the death of his beloved actor Riza Bawa. It was Siddique and his accomplice Lal who instilled Riza Bawa in the minds of the Malayalees through the character of John Honai.
COMMENTS