Actor Rizzbava has passed away. He was 54 years old. He was admitted to the hospital due to kidney related illness
കൊച്ചി : മലയാള സിനിമിയിലെ സുന്ദരവില്ലന്‍ റിസബാവ (54) അന്തരിച്ചു. വൃക്ക രോഗവും ഒപ്പം പക്ഷാഘാതവും കൂടിയാണ് മരണകാരണമായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം.
ആരോഗ്യനില മോശമായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചൊവ്വാഴ്ച്ച രാവിലെ ഏഴു മണിക്ക് മട്ടാഞ്ചേരി കപ്പലണ്ടി മുക്കിലെ റിസബാവയുടെ വീടായ ഷാദിമഹലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്നു ചെമ്പിട്ട പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കാനാണ് ആലോചനയെന്ന് ബന്ധുക്കള്‍ അറിയിച്ചു.
120ല്‍ പരം സിനിമകളിലും ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചു. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ ജോണ്‍ ഹോനായ് എന്ന കഥാപാത്രമാണ് പ്രേക്ഷമനസ്സുകളില്‍ റിസബാവയ്ക്കു ചിരപ്രതിഷ്ഠ നേടിക്കൊടുത്തത്.
കര്‍മയോഗി എന്ന ചിത്രത്തിലെ ഡബ്ബിംഗിന് 2010ല്‍ സംസ്ഥാന പുരസ്‌കാരവും നേടിയിരുന്നു. ഈ ചിത്രത്തില്‍ തലൈവാസല്‍ വിജയ്ക്കാണ് ശബ്ദം നല്കിയത്.
കൊച്ചിയില്‍ 1966 സെപ്റ്റംബര്‍ 24 ന് ജനനം. പ്രാഥമിക വിദ്യാഭ്യാസം തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു. നാടകത്തിലൂടെയാണ് സിനിമയിലെത്തിയത്. 1984-ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രം പക്ഷേസസ റിലീസായില്ല.
1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയാണ് ആദ്യം പുറത്തിറങ്ങിയത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. ടെലിവിഷന്‍ പരമ്പരകളിലും സജീവമായിരുന്നു.
ആനവാല്‍ മോതിരം, ബന്ധുക്കള്‍ ശത്രുക്കള്‍, കാബൂളിവാല, വധു ഡോക്ടറാണ്, അനിയന്‍ ബാവ ചേട്ടന്‍ ബാവ, പോക്കിരി രാജ, ഊമപെണ്ണിന് ഉരിയാടാ പയ്യന്‍, സിംഹാസനം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. മമ്മൂട്ടി നായകനായ വണ്‍ എന്ന സിനിമയിലാണ് ഒടുവില്‍ അഭിനയിച്ചത്.
Summary: Actor Rizzbava has passed away. He was 54 years old. He was admitted to the hospital due to kidney related illness. He was then transferred to a ventilator due to poor health.
COMMENTS