Dancer & Actress Sreelakshmi passes away
കോട്ടയം: നര്‍ത്തകിയും നടിയുമായ ശ്രീലക്ഷ്മി (38) അന്തരിച്ചു. നിരവധി സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടിയാണ് ശ്രീലക്ഷ്മി. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.
ജയകേരള നൃത്തകലാലയത്തിലെ വിവിധ ബാലേകളില്‍ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അര്‍ധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020 ലെ സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.
സചിവോത്തമപുരം യുവരശ്മി ലൈബ്രറി മികച്ച കലാകാരിക്കുള്ള പുരസ്‌കാരം നല്‍കി ശ്രീലക്ഷ്മിയെ ആദരിച്ചിരുന്നു.
Keywords: Actress Sreelakshmi, Dancer, Passes away
COMMENTS