Charanjit Singh Channi will be the first Dalit Chief Minister of Punjab. The Congress leadership has decided to appoint Charandit Singh Channi
ന്യൂഡല്‍ഹി : പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നി അധികാരമേല്‍ക്കും.
ആഭ്യന്തര കലഹം രൂക്ഷമായ സംസ്ഥാന രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് മന്ത്രിസഭയില്‍ സാങ്കേതിക വിദ്യാഭ്യാസമന്ത്രിയായിരുന്ന ചരണ്‍ദിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്.
സുഖ്ജിന്ദര്‍ സിങ് രണ്‍വാധ മുഖ്യമന്ത്രിയാകുമെന്ന് എറെക്കുറേ ഉറപ്പിച്ച ശേഷമാണ് ചന്നിയെ ആ സ്ഥാനത്തേയ്ക്കു ഹൈക്കമാന്‍ഡ് ഇടപെട്ടു നിശ്ചയിച്ചത്.
ചന്നിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതായി പാര്‍ട്ടിയുടെ പഞ്ചാബ് കാര്യങ്ങളുടെ ചുമതലയുള്ള നേതാവ് ഹരീഷ് റാവത്ത് ട്വീറ്റ് ചെയ്തു. അരുണാ ചൗധരിയും ഭാരത് ഭൂഷണും ഉപമുഖ്യമന്ത്രിമാരാകും. ചാംകൗര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ചന്നി.
പഞ്ചാബില്‍ പാര്‍ട്ടിക്കുള്ളിലെ കലാപത്തെ തുടര്‍ന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഭരണ തുടര്‍ച്ചയുണ്ടാകില്ലന്നും ആംആദ്മി പാര്‍ട്ടി അധികാരം പിടിച്ചേക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്ന സാഹചര്യത്തിലാണ് അമരീന്ദര്‍ സിംഗിനെ മാറ്റാന്‍ നേതൃത്വം തീരുമാനിച്ചത്.
പാര്‍ട്ടി നടത്തിയ സര്‍വേയിലും കാര്യങ്ങള്‍ അനുകൂലമല്ലെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. നവ്‌ജോത് സിംഗ് സിദ്ദുവാണ് സംസ്ഥാന പിസിസി അദ്ധ്യക്ഷന്‍. പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സിദ്ദു എത്തിയതുമുതല്‍ അമരീന്ദര്‍ സിംഗ് പാര്‍ട്ടിയുടെ ശത്രുപക്ഷത്തേയ്ക്കു മാറുകയായിരുന്നു.
സിദ്ദുവിന്റെ നേതൃത്വത്തിലായിരിക്കും പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ഹരീഷ് റാവത്ത് പറഞ്ഞു. ഇതിനിടെ, അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
Charanjit Singh Channi to be next CM of Punjab
Summary: Charanjit Singh Channi will be the first Dalit Chief Minister of Punjab. The Congress leadership has decided to appoint Charandit Singh Channi, who was the Technical Education Minister in Captain Amarinder Singh's cabinet, as the Chief Minister in a dramatic move in the state politics, which has been plagued by internal strife.
COMMENTS