Avani Lekhara won medal for India
ടോക്കിയോ: പാരാലിമ്പിക്‌സില്‍ ഇന്ത്യ ഒരു മെഡല്‍കൂടി നേടി. വനിതകളുടെ 50 മീറ്റര്‍ ത്രീ എസ്.എച്ച് വണ്‍ വിഭാഗത്തില്‍ അവനി ലേഖറ വെങ്കല മെഡല്‍ നേടി. ഇതോടെ ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യ 12 മെഡല്‍ സ്വന്തമാക്കി. അവനി ലേഖറെയുടെ രണ്ടാമത്തെ മെഡലാണിത്.
നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അവനി സ്വര്‍ണ്ണം നേടിയിരുന്നു. ഇതോടെ പാരാലിമ്പിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും അവനി സ്വന്തമാക്കി.
ഇതോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ 36 -ാം സ്ഥാനത്ത് തുടരുകയാണ്. രണ്ട് സ്വര്‍ണ്ണവും ആറു വെള്ളിയും നാല് വെങ്കലവുമാണ് ഇതുവരെ ഇന്ത്യ സ്വന്തമാക്കിയത്.
Keywords: Shooting, Bronze medal, 50 m rifle shooting
COMMENTS