18 guns seized from employees of a Mumbai-based private security agency for filling cash at ATMs in Kochi
കൊച്ചി: കൊച്ചിയില്‍ എ ടി എമ്മില്‍ പണം നിറയ്ക്കുന്നതിന് സുരക്ഷ നല്‍കുന്ന മുംബയ് ആസ്ഥാനമായ സ്വകാര്യ ഏജന്‍സി ജീവനക്കാരില്‍ നിന്ന് 18 തോക്കുകള്‍ പിടികൂടി.
തോക്കുകള്‍ക്ക് ലൈസന്‍സുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും ലൈസന്‍സില്ലെങ്കില്‍ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് തോക്കുകള്‍ കണ്ടെത്തിയത്.
തിരുവനന്തപുരത്ത് കരമനയില്‍ കഴിഞ്ഞ ദിവസം വ്യാജ ലൈസന്‍സുള്ള തോക്കുകള്‍ കൈവശം വച്ചതിന് സ്വകാര്യ ഏജന്‍സിയുടെ അഞ്ചു ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ സ്വന്തമായി തോക്കുകള്‍ സംഘടിപ്പിക്കുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്നു വിപുലമായ പരിശോധനയാണ് നടക്കുന്നത്.
Summary: 18 guns seized from employees of a Mumbai-based private security agency for filling cash at ATMs in Kochi. Police said they were checking whether the guns were licensed and would file a case if they were not licensed. The guns were found during a subsequent search of confidential information.
COMMENTS