In Kerala today, 15,058 people have been diagnosed with the Covid-19 virus. 91,885 samples were tested in 24 hours
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 91,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്. 99 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,650 ആയി. ചികിത്സയിലായിരുന്ന 28,439 പേര് രോഗമുക്തി നേടി.
രോഗികള്‍
തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂര്‍ 814, ഇടുക്കി 501, വയനാട് 445, പത്തനംതിട്ട 381, കാസര്‍കോട് 194.
പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. ഇതില്‍ 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലും 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലുമാണുള്ളത്.
വിവിധ ജില്ലകളിലായി 5,90,219 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,60,694 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,525 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1853 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
2,08,773 കോവിഡ് കേസുകളില്‍, 13.5 ശതമാനം വ്യക്തികളാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര് സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 14,336 പേര് സമ്പര്‍ക്ക രോഗികളാണ്. 612 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നു രോഗം സ്ഥിരീകരിച്ചു. 2,08,773 പേരാണ് ചികിത്സയിലുള്ളത്. 41,58,504 പേര് ഇതുവരെ രോഗമുക്തി നേടി.
രോഗമുക്തി നേടിയവര്‍-28,439
തിരുവനന്തപുരം 1993, കൊല്ലം 2243, പത്തനംതിട്ട 1111, ആലപ്പുഴ 1747, കോട്ടയം 2234, ഇടുക്കി 1157, എറണാകുളം 3699, തൃശൂര്‍ 2790, പാലക്കാട് 2218, മലപ്പുറം 2701, കോഴിക്കോട് 3520, വയനാട് 966, കണ്ണൂര്‍ 1608, കാസര്‍കോട് 452.
Summary: In Kerala today, 15,058 people have been diagnosed with the Covid-19 virus. 91,885 samples were tested in 24 hours. The test positivity rate is 16.39. 99 Covid deaths were confirmed today. This brings the total death toll to 22,650. Of those treated, 28,439 recovered.
COMMENTS