When the accused in the murder case of KM Basheer, Sriram Venkataraman and Wafa Firoz appeared in the court, the lawyers assaulted the photographer
തിരുവനന്തപുരം : കെ എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫാ ഫിറോസും കോടതിയില്‍ ഹാജരായപ്പോള്‍ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ വഞ്ചിയൂര്‍ കോടതി വളപ്പില്‍ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തു.
സിറാജ് ഫോട്ടോഗ്രഫര്‍ ടി. ശിവജി കുമാറിനെയാണ് ആക്രമിച്ചതും മൊബൈല്‍ഫോണും അക്രെഡിറ്റേഷന്‍ കാര്‍ഡും പിടിച്ചുവാങ്ങിയതും.
പുറത്തുനിന്നെത്തിയ ഒരു പൊലീസുകാരനാണ് ആദ്യം തടഞ്ഞതെന്നും പിന്നാലെ എത്തിയ അഭിഭാഷകര്‍ കൂട്ടം ചേര്‍ന്നു കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നും ശിവജികുമാര്‍ പറഞ്ഞു.
എടുത്ത ചിത്രം ഡിലീറ്റ് ചെയ്യണമെന്നായിരുന്നു അഭിഭാഷകര്‍ ആവശ്യപ്പെട്ടത്. ഇതിനിടെ മൊബൈല്‍ പിടിച്ചുവാങ്ങുകയും ചെയ്തു.
സ്ഥലത്തെത്തിയ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഈ സംഭവങ്ങള്‍ പകര്‍ത്തുന്നതും അഭിഭാഷകര്‍ തടസ്സപ്പെടുത്തി.വിവരമറിഞ്ഞു സ്ഥലത്തെത്തിയ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നേതാവ് സുരേഷ് വെളളിമംഗലത്തെ അഭിഭാഷകര്‍ പിടിച്ചു തള്ളുകയും തെറിവിളിക്കുകയും ചെയ്തു.
കാമറയും മൊബൈല്‍ ഫോണുകളും ഐഡി കാര്‍ഡുകളും തട്ടിപ്പറിച്ചതിനെക്കുറിച്ചു പരാതിപ്പെടാന്‍ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായതുമില്ല.
COMMENTS