Tens of thousands have performed Karkadaka Vavu Bali rituals at home in the wake of the Covid 19 epidemic
തിരുവനന്തുപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വീടുകളില്‍ തന്നെ പിതൃക്കള്‍ക്കു ബലിയിട്ട് പതിനായിരങ്ങള്‍.
കര്‍ക്കടക വാവിന് കോവിഡിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും പതിവു രീതിയിലുള്ള ബലിതര്‍പ്പണം ഇക്കുറിയില്ല.
വ്രതാനുഷ്ഠാനങ്ങള്‍ പാലിച്ച് വീടുകളില്‍ തന്നെ ബലിയിടാനാണ് ആചാര്യന്മാരും നിര്‍ദേശിച്ചത്.
ബലിതര്‍പ്പണത്തിനു ശേഷമുള്ള തിലഹോമം ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തുന്നതിന് ചില ക്ഷേത്രങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ചില ഇടങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കുറച്ചു പേര്‍ ചേര്‍ന്നു ബലി ഇട്ടിരുന്നു.
ഇക്കുറി മിക്കയിടങ്ങളിലും ബലി ഇടുന്നതിനുള്ള കിറ്റ് ലഭ്യമാണ്. 100 മുതല്‍ 200 രൂപ വരെയാണ് കിറ്റിന്.
Summary: Tens of thousands have performed Karkadaka Vavu Bali rituals at home in the wake of the Covid 19 epidemic. Some temples have facilities for offering offerings, including Thilhomam, after the Balitharpanam.
COMMENTS