തിരുവനന്തപുരം: സി പി എം നേതാവും മുന്‍ എം പിയുമായ പി സതീദേവിയെ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷയായി നിയമിക്കാന്‍ ഇന്നു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെ...
തിരുവനന്തപുരം: സി പി എം നേതാവും മുന്‍ എം പിയുമായ പി സതീദേവിയെ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷയായി നിയമിക്കാന്‍ ഇന്നു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി.
എന്നാല്‍, സതീദേവിയെ നിയമിക്കുന്ന കാര്യം പാര്‍ട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഏറെ വിവാദങ്ങളുണ്ടാക്കിയ എം സി ജോസഫൈന്‍ രാജിവച്ചൊഴിയുന്ന സ്ഥാനത്തേയ്ക്കാണ് സതീദേവിയെ പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്നത്.
ഒരു ചാനലിന്റെ ഫോണ്‍ പരിപാടിയില്‍ ഗാര്‍ഹിക പീഡനത്തെക്കുറിച്ച് പരാതി പറയാന്‍ വിളിച്ച യുവതിയോട് 'എന്നാല്‍ അനുഭവിച്ചോ' എന്നു ധാര്‍ഷ്ട്യത്തോടെ പറഞ്ഞതുവഴിയാണ് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷയായിരുന്ന എം സി ജോസഫൈന്‍ വിവാദത്തില്‍ പെട്ടതും പിന്നീട് രാജിവയ്‌ക്കേണ്ടി വന്നതും. ജോസഫൈന്‍ രാജിവച്ചതില്‍ പിന്നെ രണ്ടുമാസമായി വനിതാ കമ്മിഷന് അദ്ധ്യക്ഷയില്ലാത്ത സ്ഥിതിയായിരുന്നു.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേരള സെക്രട്ടറിയാണ് സതീദേവി. വടകര ലോക്‌സഭാ മണ്ഡലത്തില്‍ 2004-ല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ചിരുന്നു. 2009 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടു.
Summary: An agreement was reached at the party's state secretariat meeting today to appoint CPM leader and former MP P Sathi Devi as the chairperson of the women's commission. However, the party has not officially confirmed the appointment of Sathi Devi. The party has decided to field Sathi Devi for the controversial post of MC Josephine.
COMMENTS