Neeraj Chopra is the pride of India. The whole country is rejoicing when this Haryana man won gold in the javelin throw at the Olympics
ടോക്യോ: 139 കോടി ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര. ഒളിമ്പിക്സില്‍ ജാവലിന്‍ത്രോയില്‍ ഈ ഹരിയാനക്കാരന്‍ സ്വര്‍ണം ചൂടിയപ്പോള്‍ ആനന്ദനൃത്തമാടുന്നത് രാജ്യമൊന്നാകെ.
അത്ലറ്റ്ക്സില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ സ്വര്‍ണം ചൂടുന്നത്. 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് സ്വര്‍ണം ചൂടിയത്.
തുടക്കം മുതല്‍ ഗംഭീര പ്രകടനമാണ് നീരജ് കാഴ്ചവച്ചത്. ആദ്യ ശ്രമത്തില്‍ തന്നെ നീരജ് 87.03 മീറ്റര്‍ ദൂരം കുറിച്ചു. രണ്ടാം റൗണ്ടില്‍ 87.58 മീറ്റര്‍ ആയി ദൂരം ഉയര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്റര്‍ എന്ന നിലയില്‍ പിന്നോട്ടു പോവുകയും ചെയ്തു.
ഈ സമയത്തും ഫൈനല്‍ യോഗ്യത നേടിയവരില്‍ നീരജ് തന്നെയായിരുന്നു ഏറ്റവും മുന്നില്‍. നാലാം റൗണ്ടിലും അഞ്ചാം റൗണ്ടിലും നീരജിന്റെ ശ്രമങ്ങള്‍ ഫൗളായിപ്പോയി. ആറാം ശ്രമത്തില്‍ 84.24 മീറ്ററാണ് നീരജ് കുറിച്ചത്.
അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പിലെയും ചാമ്പ്യനായിരുന്നു. 88.06 മീറ്ററാണ് നീരജിന്റെ ദേശീയ റെക്കോര്‍ഡ്. വ്യക്തിഗത ഇനത്തില്‍ 2008ല്‍ ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയതില്‍ പിന്നെ ആദ്യ സ്വര്‍ണവുമാണിത്.
അത്‌ലറ്റിക്‌സില്‍ 1900 ത്തിലാണ് ഇന്ത്യയ്ക്ക് ഇതിന് മുന്‍പ് ഒരു മെഡല്‍ കിട്ടിയിട്ടുള്ളത് എന്നറിയുമ്പോഴാണ് നീരജിന്റെ നേട്ടത്തിന്റെ മഹത്വം വ്യക്തമാവുന്നത്. അന്ന് ഇന്ത്യക്ക് വേണ്ടി നോര്‍മന്‍ പ്രിച്ചാര്‍ഡ് എന്ന ബ്രിട്ടീഷ് താരമാണ് മെഡല്‍ നേടിയത്. ഇന്ത്യ സ്വതന്ത്രമായതില്‍ പിന്നെ അത്ലറ്റിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര.Confidence REDEFINED in Tokyo Today! 👌💪🇮🇳
— Sunil Deodhar (@Sunil_Deodhar) August 7, 2021
See the Video👇#NeerajChopra #JavelinThrow #Tokyo2020 #Gold pic.twitter.com/5Lf2nXNFXb
നീരജിന്റെ നേട്ടത്തോടെ ടോക്യോ ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണം രണ്ട് വെള്ളി നാല് വെങ്കലം എന്നിങ്ങനെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഏഴായി. ലണ്ടന്‍ ഒളിംപിക്‌സില്‍ ആറ് മെഡലുകളായിരുന്നു ഇന്ത്യയ്ക്കു കിട്ടിയത്.
Summary: Neeraj Chopra is the pride of India. The whole country is rejoicing when this Haryana man won gold in the javelin throw at the Olympics.
For the first time in the history of athletics, an Indian wins gold. Neeraj won the gold with a distance of 87.58 meters.
Yakub Vaddlich (86.67m) of the Czech Republic won silver and Vitoslav Wesley (85.44m) won bronze. World number one Johannes Wetter was eliminated from the competition.
COMMENTS