The body of a housewife from Kozhikode was found decomposed in the room of Coimbatore Gandhipuram Crosscut Road Lodge
കോയമ്പത്തൂര്‍ : കോയമ്പത്തൂര്‍ ഗാന്ധിപുരം ക്രോസ്‌കട്ട് റോഡ് ലോഡ്ജ് മുറിയില്‍ കോഴിക്കോടു നിവാസിയായ വീട്ടമ്മയുടെ മൃതദേഹം അഴുകിയ നിലയിലും ഒപ്പമുണ്ടായിരുന്ന പുരുഷനെ ഗുരുതരമായി മുറിവേറ്റ നിലിയിലും കണ്ടെത്തി.
കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ബിന്ദു (46) വാണ് മരിച്ച നിലിയില്‍ കാണപ്പെട്ടത്. കോഴിക്കോട് കാക്കൂരില്‍ വാടക വീട്ടില്‍ താമസിക്കുന്ന മുസ്തഫയെയാണ് മുറിവേറ്റ നിലയില്‍ കണ്ടത്.
ബിന്ദുവും മുസ്തഫയും ചാലപ്പുറത്തെ ധനകാര്യ സ്ഥാപനത്തില്‍ താത്കാലിക ജീവനക്കാരാണ്. മുസ്തഫ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.
ജോലിക്കെന്ന് പറഞ്ഞ് ജൂലൈ 19 നാണ് ബിന്ദു വീട്ടില്‍ നിന്ന് ഇറങ്ങിയത്. ബിന്ദുവിനെ കാണാനില്ലെന്നു പറഞ്ഞ് ഭര്‍ത്താവ് വിനോദ് പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്കിയിരുന്നു. ജൂലായ് 26നാണ് ദമ്പതികളെന്ന പേരില്‍ മുസ്തഫയും ബിന്ദുവും ലോഡ്ജില്‍ മുറിയെടുത്തത്.
കഴിഞ്ഞ രണ്ടു ദിവസമായി മുറി തുറന്നിരുന്നില്ല. ഇതോടെ സംശയം തോന്നിയ ലോഡ്ജ് അധികൃതര്‍ തട്ടിവിളിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. ഇതിനിടെ, മുറിയില്‍ നിന്നു ചെറിയ തോതില്‍ ദുര്‍ഗന്ധവും വരാന്‍ തുടങ്ങി. തുടര്‍ന്നു പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി മുറി തുറന്നു നോക്കിയപ്പോഴാണ് ബിന്ദുവിനെ മരിച്ച നിലിയിലും മുസ്തഫയെ അവശനിലയിലും കണ്ടെത്തിയത്. ഇരുവരുടെയും ഫോണുകള്‍ ദിവസങ്ങളായി സ്വിച്ച് ഓഫായിരുന്നു.
മുസ്തഫയുടെ കഴുത്തിലും കൈകാലുകളിലും മുറിവുകളുണ്ട്. ധാരാളം രക്തം വാര്‍ന്നു പോയിരുന്നു. കത്തികൊണ്ടും മദ്യക്കുപ്പി പൊട്ടിച്ചും മുസ്തഫ സ്വയം മുറിലേല്‍പിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ബിന്ദു വിഷം കഴിച്ച് മരിച്ചതാണെന്ന് പൊലീസ് സംശയിക്കുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ വിശദവിവരം ലഭിക്കൂ. സമീപത്ത് വിഷത്തിന്റെ കുപ്പി കണ്ടെത്തിയിട്ടുണ്ട്.
ബിന്ദുവിന് 12 വയസ്സുള്ള മകനുണ്ട്. മുസ്തഫയും വിവാഹിതനാണ്. ഇയാള്‍ക്കു രണ്ടു മക്കളുണ്ട്. ഇരുവരുടെയും ബന്ധുക്കള്‍ കോയമ്പത്തൂരിലേക്കു തിരിച്ചിട്ടുണ്ട്. പുതിയ വീട്ടിന്റെ പണി പൊക്കുന്നില്‍ നടക്കുന്നതിനാല്‍ കൈമ്പാലത്തിനടുത്താണ് ബിന്ദുവും കുടുംബവും ഇപ്പോള്‍ താമസം.
Summary: The body of a housewife from Kozhikode was found decomposed in the room of Coimbatore Gandhipuram Crosscut Road Lodge and the man who was with her was seriously injured.
The deceased has been identified as Bindu, 46, of Panteerankavu, Kozhikode. Mustafa, who lives in a rented house in Kakkur, Kozhikode, was found injured.
COMMENTS