In Maniyara in Thiruvananthapuram district, a young woman was injected with two doses of covid vaccines together
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മണിയറയില്‍ ആദ്യ ഡോസ് കോവിഡ് വാക്‌സിന് എത്തിയ യുവതിക്ക് രണ്ടുഡോസും ഒരുമിച്ച് കുത്തിവച്ചു.
25 കാരിക്കാണ് വാക്‌സിന്‍ രണ്ടുഡോസും ഒന്നിച്ച് കുത്തിവച്ചത്. യുവതി ജനറല്‍ ആശുപ്രതിയില്‍ നിരീക്ഷണത്തിലാണ്. ഇതുവരെ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
വാക്‌സിന്‍ എടുത്തതാണോ എന്ന് യുവതിയോട് ചോദിച്ചിരുന്നുവെന്നും എടുത്തിട്ടില്ലെന്ന് യുവതി പറഞ്ഞപ്പോഴാണ് കുത്തിവച്ചതെന്ന വിചിത്രമായ ന്യായമാണ് നഴ്‌സുമാര്‍ പറയുന്നത്.
സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
Summary: In Maniyara in Thiruvananthapuram district, a young woman was injected with two doses of covid vaccines together. The 25-year-old was vaccinated with two doses of the vaccine together. The woman is being monitored at the General Hospital. Hospital officials said there were no significant health problems so far.
COMMENTS