In Kerala today, 19,622 people have been diagnosed with the Covid-19 virus. Of those treated, 22,563 recovered. 1,17,216 samples were tested today
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 22,563 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ആണ്. 132 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,673 ആയി.
രോഗികള്‍
തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസര്‍കോട് 359.
പതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) അടിസ്ഥാനമാക്കി 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ 353 വാര്‍ഡുകളില്‍ ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലാണ്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സമ്പര്‍ക്ക രോഗികള്‍
തൃശൂര്‍ 3164, എറണാകുളം 2268, കോഴിക്കോട് 1869, പാലക്കാട് 1082, തിരുവനന്തപുരം 1596, കൊല്ലം 1610, മലപ്പുറം 1458, ആലപ്പുഴ 1445, കണ്ണൂര്‍ 1111, കോട്ടയം 950, പത്തനംതിട്ട 624, ഇടുക്കി 497, വയനാട് 414, കാസര്‍കോട് 348.
ഇതുവരെ 3,13,92,529 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 18,436 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 1061 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-63
കണ്ണൂര്‍ 14, കൊല്ലം 9, തൃശൂര്‍ 7, പാലക്കാട് 7, വയനാട് 5, കാസര്‍കോട് 5, പത്തനംതിട്ട 4, ആലപ്പുഴ 4, എറണാകുളം 3, തിരുവനന്തപുരം 2, കോഴിക്കോട് 2, ഇടുക്കി 1.
2,09,493 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 37,96,317 പേര്‍ ഇതുവരെ രോഗമുക്തി നേടി. 5,39,097 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,08,271 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,826 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2641 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തി നേടിയവര്‍-22,563
തിരുവനന്തപുരം 1409, കൊല്ലം 2595, പത്തനംതിട്ട 775, ആലപ്പുഴ 1246, കോട്ടയം 1601, ഇടുക്കി 559, എറണാകുളം 2477, തൃശൂര്‍ 2662, പാലക്കാട് 2392, മലപ്പുറം 2757, കോഴിക്കോട് 2404, വയനാട് 680, കണ്ണൂര്‍ 615, കാസര്‍കോട് 391.
COMMENTS