It was decided at the party central committee meeting to convene the CPM party congress in Kannur in April next year
ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
2012ല്‍ കോഴിക്കോട്ടു വച്ചായിരുന്നു ഒടുവില്‍ കേരളത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്.
കോവിഡ് ഭീഷണിയുണ്ടെങ്കിലും സമ്മേളനങ്ങള്‍ സാധാരണ രീതിയില്‍ നടത്തുമെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.
സമ്മേളന കാലത്ത് രോഗവ്യാപനം ശക്തമായാല്‍ വെര്‍ച്വല്‍ സമ്മേളനം നടത്തും. ഇക്കാര്യം അപ്പോള്‍ തീരുമാനിക്കുമെന്നും കാരാട്ട് പറഞ്ഞു.
ബംഗാളില്‍ ഒരു എംഎല്‍എ പോലുമില്ലാത്ത സ്ഥിതിയിലേക്കു പാര്‍ട്ടി എത്തിയതിനെക്കുറിച്ചും ചര്‍ച്ച നടന്നു. കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നത് നന്നായില്ലെന്നു ചില കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
ബംഗാളില്‍ മുഖ്യധാരയില്‍ തിരികെയെത്താന്‍ വേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കേരളത്തിലെ പാര്‍ട്ടിയില്‍ നടത്തിയ തലമുറമാറ്റവും കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു.
2023ല്‍ നടക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിലേക്കു നടത്തേണ്ട ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. സിപിഎമ്മിനെ കടപുഴക്കി ബിജെപിയാണ് ത്രിപുരയില്‍ ഭരണം.
Summary: It was decided at the party central committee meeting to convene the CPM party congress in Kannur in April next year. The decision was taken at a meeting of the Central Committee in Delhi.
The last party congress was held in Kerala in 2012 at Kozhikode.
Keywords: CPM, CPI M, Party, Central committee, Party congress, Kannur, April, Delh, Kozhikode, West Bengal, Prakash Karat, Sitaram Yechuri
COMMENTS