A review meeting will be convened today under the chairmanship of the Chief Minister against the backdrop of the spread of Covid in Kerala
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. ഓണ്‍ലൈനായി വൈകിട്ട് 3.30 ന് യോഗം ചേരും. ബുധനാഴ്ച നടത്തിനിരുന്ന യോഗം ഗൗരവസാഹചര്യം പ്രമാണിച്ചു ചൊവ്വാഴ്ചയാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് പരിശോധന കുറവായിരുന്നു. എന്നിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനാറിന് മുകളില്‍ തുടരുന്നത് സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നു.
ഓണം പ്രമാണിച്ച് വാരാന്ത്യ ലോക്് ഡൗണ്‍ ഉള്‍പ്പെടെ ഒഴിവാക്കിയിരുന്നു. ഇതോടെ, ജനം വ്യാപകമായി പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായി. വലിയൊരു വിഭാഗം പേര്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തുകയും ചെയ്തു.
ഓണത്തിരക്കും ആഘോഷങ്ങളും രോഗവ്യാപനം രാക്ഷമാക്കുമെന്ന ആശങ്ക വ്യാപകമാണ്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിന് മുകളിലേക്ക് പോകാമെന്നാണ് ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നത്. നിയന്ത്രണങ്ങള്‍ കൂട്ടുകയും ഇളവുകള്‍ കുറയ്ക്കുകയും ചെയ്യണമെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്.
ഇന്ന് 13,383 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍ 720, കോട്ടയം 699, വയനാട് 378, പത്തനംതിട്ട 372, കാസര്‍കോഡ് 257, ഇടുക്കി 236 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗബാധിതരുടെ കണക്ക്. 90 കോവിഡ് മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്.
Summary: A review meeting will be convened today under the chairmanship of the Chief Minister against the backdrop of the spread of Covid in Kerala. The meeting will be held online at 3.30 pm.
COMMENTS