Kannur court rejects police plea to cancel bail of e-buljet YouTubers
കണ്ണൂര്‍ : ആര്‍ടി ഓഫീസില്‍ അതിക്രമം കാണിച്ചെന്ന കേസില്‍ ഇ ബുള്‍ജെറ്റ് യൂട്യൂബര്‍മാര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ജില്ലാ സെഷന്‍സ് കോടതി തള്ളി.
കണ്ണൂര്‍ പൊലീസാണ് ഹര്‍ജി ഫയല്‍ ചെയ്തത്. വാദം ചൊവ്വാഴ്ച പൂര്‍ത്തിയായി. വാഹനം നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന്റെ പേരില്‍ ഇവരുടെ കാരവനന്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ പേരില്‍ സഹോദരങ്ങളായ എബിനും ലിബിനും കണ്ണൂര്‍ ആര്‍ടി ഓഫീസില്‍ അതിക്രമം നടത്തിയെന്നാണ് കേസ്.
റിമാന്‍ഡിലായ ഇരുവരും പിഴയടച്ച് ജാമ്യം നേടിയിരുന്നു. തുടര്‍ന്നാണ് ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്.
Summary: Court rejects police plea to cancel bail of e-buljet YouTubers
COMMENTS