Iran may resume uranium enrichment within months, build nuclear weapons, UN agency says, Trump will not hesitate to attack Iran again
എന്‍ പ്രഭാകരന്‍
ദുബായ്: ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും യുറേനിയം സമ്പുഷ്ടീകരണം ആരംഭിക്കാന്‍ ഇറാന് ശേഷിയുണ്ടെന്നും ബോംബ് നിര്‍മിക്കാനുള്ള കരുത്തു നേടുമെന്നും ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സമിതിയുടെ തലവന്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ ഇറാനിലെ മൂന്ന് കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണങ്ങള്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തിയെങ്കിലും അവരെ സമ്പൂര്‍ണമായി തളര്‍ത്തിയിട്ടില്ലെന്നു അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐഎഇഎ) മേധാവി റാഫേല്‍ ഗ്രോസി പറഞ്ഞു.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ 'പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു' എന്നു ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടതിനു പിന്നാലെയാണ് യു എന്‍ ഏജന്‍സിയുടെ വെളിപ്പെടുത്തല്‍. 'തുറന്നു പറഞ്ഞാല്‍, എല്ലാം അപ്രത്യക്ഷമായി എന്നും അവിടെ ഒന്നുമില്ലെന്നും അവകാശപ്പെടാന്‍ കഴിയില്ല,' ഗ്രോസി പറഞ്ഞു.
ഇറാന്‍ ആണവായുധ നിര്‍മ്മാണത്തിന്റെ തൊട്ടടുത്തുവെന്ന് അവകാശപ്പെട്ട് ജൂണ്‍ 13 ന് ഇസ്രായേല്‍ ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുകയായിരുന്നു. പിന്നീട് അമേരിക്കയും ആക്രമണങ്ങളില്‍ പങ്കുചേര്‍ന്നു. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളായ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് ഇസ്രായേലും അമേരിക്കയും വ്യോമാക്രമണം നടത്തിയത്. നാശനഷ്ടത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി ഇപ്പോഴും വ്യക്തമല്ല.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സമ്പുഷ്ട യുറേനിയം ഉത്പാദിപ്പിക്കുന്ന സെന്‍ട്രിഫ്യൂജുകള്‍ ഇറാനില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സജ്ജമാകുമെന്നു ശനിയാഴ്ച സിബിഎസ് ന്യൂസിനോടാണ് ഗ്രോസി പറഞ്ഞത്. ഇറാന് ഇപ്പോഴും 'വ്യാവസായികവും സാങ്കേതികവുമായ ശേഷികള്‍ ഉണ്ട്. അതിനാല്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ക്ക് യുറേനിയം വീണ്ടും സമ്പുഷ്ടീകരിക്കാന്‍ കഴിയും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ ആണവശേഷി തുടച്ചുമാറ്റാനായിട്ടില്ലെന്നു അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ നടത്തിയ വിലയിരുത്തലും കഴിഞ്ഞ ദിവസം ചോര്‍ന്നു മാദ്ധ്യമങ്ങള്‍ക്കു കിട്ടിയിരുന്നു. ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങള്‍ പദ്ധതിയെ മാസങ്ങള്‍ പിന്നോട്ടടിക്കാന്‍ മാത്രമേ ഉപകരിച്ചിട്ടുള്ളൂ എന്നാണ് പെന്റഗണിന്റെ വിലിയിരുത്തല്‍.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ 'പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു' എന്നാണ് ട്രംപ് ഇതിനോടു രോഷത്തോടെ പ്രതികരിച്ചത്. 'ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനിക ആക്രമണങ്ങളില്‍ ഒന്നിനെ താഴ്ത്തിക്കെട്ടാനുള്ള ശ്രമം' മാധ്യമങ്ങള്‍ നടത്തിയതായി ട്രംപ് ആരോപിച്ചു.
എന്നാല്‍, ഇറാന് ഒരു പരിധിവരെ യുറേനിയം സമ്പുഷ്ടീകരിക്കാന്‍ കഴിയുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടു കിട്ടിയാല്‍ വീണ്ടും ബോംബിടുന്നതിനെക്കുറിച്ച് 'തീര്‍ച്ചയായും' പരിഗണിക്കുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്.
ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ധാരണ പാലിക്കുമെന്ന് ടെഹ്റാന് ബോധ്യമില്ലെന്ന് ഇറാന്‍ സായുധ സേനാ മേധാവി അബ്ദുള്‍ റഹീം മൗസവി ഞായറാഴ്ച പറഞ്ഞതും സംഘര്‍ഷം അയഞ്ഞിട്ടില്ലെന്നു വ്യക്തമാക്കുന്നു. 'യുദ്ധം ആരംഭിച്ചത് ഞങ്ങളല്ല, മറിച്ച് ഞങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് ആക്രമണകാരികളോടു പ്രതികരിച്ചു. വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള പ്രതിബദ്ധതകള്‍ ശത്രു പാലിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല. വീണ്ടും ആക്രമണമുണ്ടായാല്‍ ഞങ്ങള്‍ ശക്തിയോടെ തിരിച്ചടിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ്, മൗസവിയെ ഉദ്ധരിച്ച് ഇറാനിയന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.
![]() | |
ഇറാനിലെ നതാന്‍സ് ആണവ കേന്ദ്രത്തില്‍ ഇസ്രായേല്‍ ആക്രണമണം നടത്തിയ ശേഷം തീയും പുകയും ഉയരുന്നു |
ആണവ നിരീക്ഷണ ഏജന്‍സിയുമായുള്ള സഹകരണം നിര്‍ത്തിവയ്ക്കാന്‍ ബുധനാഴ്ച ഇറാന്‍ പാര്‍ലമെന്റ് തീരുമാനിച്ചതോടെ ഇറാനുമായുള്ള ബന്ധം കൂടുതല്‍ വഷളായിട്ടുണ്ട്. ഐഎഇഎ ഇസ്രായേലിനും യുഎസിനും ഒപ്പമാണെന്ന് ഇറാന്‍ ആരോപിച്ചു.
തകര്‍ന്ന കേന്ദ്രങ്ങള്‍ പരിശോധിക്കാനുള്ള ഐഎഇഎയുടെ അഭ്യര്‍ത്ഥന ടെഹ്റാന്‍ നിരസിച്ചു. 'സുരക്ഷാ സംവിധാനങ്ങളുടെ മറവില്‍ ബോംബ് വയ്ക്കപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഗ്രോസിയുടെ നിര്‍ബന്ധം അര്‍ത്ഥശൂന്യവും ഒരുപക്ഷേ ദുരുദ്ദേശ്യപരവുമാണെന്ന് വെള്ളിയാഴ്ച അരാഗ്ചി എക്സില്‍ പറഞ്ഞിരുന്നു.
20 വര്‍ഷത്തിനിടെ ആദ്യമായി ടെഹ്റാന്‍ ആണവ നിര്‍വ്യാപന ബാധ്യതകള്‍ ലംഘിച്ചതായി കഴിഞ്ഞ മാസം ഐഎഇഎ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇസ്രായേലും യുഎസും ഇറാനെ ആക്രമിച്ചത്.
തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായതാണെന്നും സിവിലിയന്‍ ഉപയോഗത്തിന് മാത്രമുള്ളതാണെന്നും ഇറാന്‍ വാദിക്കുന്നു.
'ഇറാനുമായി ഇരുന്ന് ഇക്കാര്യം പരിശോധിക്കേണ്ടതുണ്ട്, കാരണം സൈനിക ആക്രമണങ്ങള്‍ക്ക് ശേഷം, ദിവസാവസാനം ഇതിനെല്ലാം ഒരു ദീര്‍ഘകാല പരിഹാരം കണ്ടെത്തേണ്ടിവരും, അത് നയതന്ത്രപരമായ പരിഹാരമല്ലാതെ മറ്റൊന്നുമല്ല,' ഗ്രോസി പറഞ്ഞു.
2015-ലെ ആണവ കരാര്‍ പ്രകാരം, വാണിജ്യ ആണവ നിലയങ്ങള്‍ക്ക് ഇന്ധനത്തിന് ആവശ്യമായ 3.67% പരിശുദ്ധിയില്‍ കൂടുതല്‍ യുറേനിയം സമ്പുഷ്ടമാക്കാന്‍ ഇറാനെ അനുവദിച്ചിരുന്നില്ല. 15 വര്‍ഷത്തേക്ക് ഫോര്‍ഡോ പ്ലാന്റില്‍ സമ്പുഷ്ടീകരണം വിലക്കിയിരുന്നതുമാണ്.2018 ലെ തന്റെ ആദ്യ ടേമില്‍ അമേരിക്കയുമായുള്ള ആണവ കരാര്‍ ട്രംപ് റദ്ദാക്കിയിരുന്നു. ഒപ്പം യുഎസ് ഉപരോധങ്ങള്‍ പുനഃസ്ഥാപിച്ചു. ഇതോടെ, സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് ഇറാന്‍ തിരിച്ചടിച്ചു. 2021 ല്‍ ഫോര്‍ഡോയില്‍ സമ്പുഷ്ടീകരണം പുനരാരംഭിച്ച ഇറാന്‍, ഒമ്പത് ആണവ ബോംബുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ 60% സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരിച്ചിരുന്നുവെന്ന് ഐഎഇഎ അറിയിച്ചു. 400 കിലോയോളം വരുന്ന, ഇത്തരത്തില്‍ സമ്പുഷ്ടീകരിച്ച യുറേനിയം, ഫോര്‍ഡോയില്‍ അമേരിക്കന്‍ ആക്രമണം ആരംഭിക്കുന്നതിനു മുന്‍പ് ഇറാന്‍ മാറ്റിയിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
യുഎസിനു പിന്നാലെ ഫോര്‍ഡോ ആണവ കേന്ദ്രം ഇസ്രായേലും ആക്രമിച്ചു, ലക്ഷ്യം കേന്ദ്രത്തിന്റെ സമ്പൂര്‍ണ നാശം
ഫോര്‍ഡോയില്‍ അമേരിക്ക വീണ്ടും ബോംബിടുമോ? ആണവ കേന്ദ്രം തകര്‍ത്തെന്ന് ട്രംപ്, നാശം ഉപരിതലത്തില്‍ മാത്രമെന്ന് ഇറാന്‍
ഇറാന്‍ എങ്ങനെ പ്രതികരിക്കും, ലോകം ഉറ്റുനോക്കുന്നു, ഗള്‍ഫിലെ യു എസ് താവളങ്ങളിലും ആക്രമണ സാദ്ധ്യത
ഇറാന്റെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ ആണവ നിലയങ്ങളില്‍ അമേരിക്ക ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ടു
ഇസ്രായേലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നു, ആയുധ ശേഖരം കുറയുന്നു, അമേരിക്ക ഉടന്‍ ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കുഴയും
വെസ്റ്റ്ബാങ്കില്‍ പാലസ്തീന്‍ കെട്ടിടങ്ങള്‍ പിടിച്ചെടുത്ത് സൈനിക ബാരക്ക് ആക്കി ഇസ്രായേല്‍, ഇറാനിലെ ഖോണ്ടാബ് ഘനജല ഗവേഷണ കേന്ദ്രത്തിലെ റിയാക്ടര്‍ തകര്‍ത്തു
ഇറാനിയന്‍ ഏകീകൃത കമാന്‍ഡ് മേധാവി മജര്‍ ജനറല്‍ അലി ഷാഡെമാനിയെ ഇസ്രായേല്‍ വധിച്ചു, നിയമിതനായത് രണ്ടു ദിവസം മുന്‍പ്, ഭയത്തിന്റെ മുള്‍മുനയില്‍ ഇറാനിയന്‍ നേതാക്കള്‍
ടെഹ്‌റാനിലേക്കു കൊണ്ടുപോയ മിസൈല്‍ ലോഞ്ചറുകള്‍ ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്തു, പടിഞ്ഞാറന്‍ ടെഹ്റാനിലെ സൈനിക താവളത്തില്‍ ആക്രമണം, ഇറാനിലേക്ക് സുരക്ഷിത വ്യോമ ഇടനാഴി തുറന്നുവെന്ന് ഇസ്രായേല്‍, സഹായിക്കാന്‍ ആരുമില്ലാതെ ഒറ്റയ്ക്കു പൊരുതി ഇറാന്
Summary: Iran may resume uranium enrichment within months, build nuclear weapons, UN agency says, Trump will not hesitate to attack Iran again. Under the 2015 nuclear deal, Iran was not allowed to enrich uranium beyond the 3.67% purity required to fuel commercial nuclear power plants. Enrichment was banned at the Fordow plant for 15 years.
COMMENTS