Sunanda Pushkar's death case
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് വിധി പറയാനായി മാറ്റിവച്ചു. മരണത്തില്‍ ഭര്‍ത്താവ് ശശി തരൂര്‍ എം.പിക്കു മേല്‍ കുറ്റം ചുമത്തണമോ എന്ന വിഷയത്തിലാണ് ഡല്‍ഹി റോസ് അവന്യൂ കോടതി വിധി പറയാന്‍ മാറ്റിയത്.
രണ്ടാം തവണയാണ് കേസ് വിധി പറയാനായി മാറ്റിവയ്ക്കുന്നത്. ശശി തരൂര്‍ എം.പിക്കെതിരെ ആത്മഹത്യാപ്രേരണയ്‌ക്കോ കൊലപാതകത്തിനോ കേസെടുക്കണമെന്നതായിരുന്നു പ്രോസിക്യൂഷന്റെ വാദം. അതേസമയം അപകടമരണമായി കണക്കാക്കണമെന്നതായിരുന്നു ശശി തരൂരിന്റെ വാദം.
Keywords: Sunanda Pushkar, Death reason, Sashi Tharoor M.P
COMMENTS