Muttil tree felling case
കൊച്ചി: വയനാട് മുട്ടില്‍ മരംമുറിക്കേസിലെ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതിയില്‍ ഹാജരാക്കി. റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, ഡ്രൈവര്‍ വിനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
മാതാവിന്റെ മരണത്തില്‍ പങ്കെടുക്കാനായി പോകുന്നവഴിയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. മാതാവിന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ പൊലീസ് സാന്നിധ്യം പാടില്ലെന്ന് ആവശ്യപ്പെട്ട് ഇവര്‍ കോടതിയില്‍ പൊലീസിനോട് കയര്‍ത്ത് നാടകീയരംഗങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്ന് പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി.
അതേസമയം പ്രതികള്‍ പൊലീസിനെതിരെ കടുത്ത ആരോപണമാണ് ഉന്നയിക്കുന്നത്. തങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും കൊണ്ടുപോകുന്ന വഴിയില്‍ തങ്ങളെ എന്‍കൗണ്ടര്‍ ചെയ്യുമെന്ന് ഭയപ്പെടുന്നതായും അവര്‍ ആരോപണം ഉന്നയിച്ചു.
Keywords: Muttil tree felling case, Police, Arrest, Jail
COMMENTS