Liver abscesses after recovery from covid
ന്യൂഡല്‍ഹി: സ്റ്റിറോയ്ഡ് ഉപയോഗിച്ച് കോവിഡ് മുക്തരായ രോഗികളില്‍ കരളില്‍ പഴുപ്പ് നിറഞ്ഞ മുഴകള്‍ കണ്ടെത്തുന്നതായി റിപ്പോര്‍ട്ട്. കോവിഡ് രണ്ടാം തരംഗത്തില്‍പ്പെട്ട രോഗികളിലാണ് കരളിന് തകരാറുകള്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ - മേയ് മാസങ്ങളില്‍ കോവിഡ് മുക്തരായ ധാരാളം രോഗികള്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്.
കോവിഡ് മുക്തരായി 22 ദിവസത്തിനുള്ളില്‍ രോഗപ്രതിരോധ ശേഷിയുള്ള രോഗികളില്‍ കരളിന്റെ രണ്ടു ഭാഗങ്ങളിലും പഴുപ്പ് നിറഞ്ഞ അവസ്ഥ കാണപ്പെടുകയായിരുന്നു. 28 വയസിനും 74 വയസിനും ഇടയിലുള്ള രോഗികളിലാണ് സമാന ലക്ഷണങ്ങള്‍ കണ്ടെത്തിയതെന്ന് ഗംഗാറാം ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കി.
ഇത്തരത്തിലുള്ള രോഗികളില്‍ വയറില്‍ നിന്ന് രക്തം പോകുന്ന അവസ്ഥയുമുണ്ട്. ഇത്തരം രോഗം ബാധിച്ച് ചികിത്സയിലുള്ളവരില്‍ 14 ല്‍ 13 പേരിലും രോഗമുക്തിയുണ്ടായെന്നും വലിയ മുഴകളുണ്ടായിരുന്ന ഒരു രോഗി അമിത രക്തസ്രാവം മൂലം മരണമടഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Keywords: Covid - 19, Liver abscesses, Recovery
COMMENTS