The central government has increased the price of Covid vaccines purchased from pharmaceutical companies
ന്യൂഡല്‍ഹി: മരുന്നു കമ്പനികളില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ വാങ്ങുന്ന കോവിഡ് വാക്സിനുകളുടെ വില കൂട്ടി നിശ്ചയിച്ചു.
ഭാരത് ബയോടെക്കില്‍നിന്നു വാങ്ങുന്ന കോവാക്‌സിന് നികുതി ഉള്‍പ്പെടെ 225.75 രൂപയും സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു വാങ്ങുന്ന കോവിഷീല്‍ഡിന് 215.15 രൂപയുമാണ് പുതുക്കിയ വില. നേരത്തേ ഇത് 150 രൂപയായിരുന്നു.
ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ വിതരണം ചെയ്യാനുദ്ദേശിക്കുന്ന 66 കോടി ഡോസ് വാക്‌സിനുള്ള ഓര്‍ഡര്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്കുകയും ചെയ്തു.
കോവിഷീല്‍ഡിന്റെ 37.5 കോടി ഡോസ് വാങ്ങുമ്പോള്‍ കോവാക്‌സിന്റെ 28.5 കോടി ഡോസാണ് വാങ്ങുക.
നികുതി ഇല്ലാതെ കോവിഷീല്‍ഡിന് 205 രൂപയും കോവാക്‌സിന് 215 രൂപയുമാണ് വില. 150 രൂപയ്ക്കാണ് കേന്ദ്ര സര്‍ക്കാരിന് കമ്പനികള്‍ രണ്ടു വാക്‌സിനും നല്‍കിയിരുന്നത്. ഇതു പുതുക്കി നില്കണമെന്ന കമ്പനികളുടെ ആവശ്യപ്രകാരമാണ് വില കൂട്ടി നിശ്ചയിച്ചത്.
വ്യത്യസ്ത വിലയ്ക്കാണ് കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും കമ്പനികള്‍ വാക്‌സിന്‍ നല്‍കുന്നത്.
ഇതേസമയം, സ്വകാര്യ ആശുപത്രികള്‍ കമ്പനികളില്‍നിന്നു നേരിട്ട്
വാക്‌സിന്‍ വാങ്ങുകയാണ്. ഇവരാകട്ടെ പല വിലയ്ക്കാണ് വാക്‌സിന്‍
വില്ക്കുന്നത്. ഇക്കാര്യത്തില്‍ ഏകീകരണമുണ്ടാക്കാന്‍ കേന്ദ്ര് സംസ്ഥാന
സര്‍ക്കാരുകള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉത്പാദനത്തിന്റെ 75 ശതമാനവും
കേന്ദ്ര സര്‍ക്കാരിനു വില്കണമെന്നാണ് പുതിയ നയം.
സുപ്രീം കോടതി ഇടപെടലിനു ശേഷം ജൂണ്‍ 21ന് പുതിയ വാക്‌സിന്‍ നയം നിലവില്‍ വന്നതോടെ, സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍രാണ് വാക്‌സിന്‍ പൂര്‍ണമായും നല്കുന്നത്.
Summary: The central government has increased the price of Covid vaccines purchased from pharmaceutical companies.
The revised price for Covaxin purchased from Bharat Biotech is Rs 225.75 including tax and Rs 215.15 for Covishield purchased from Serum Institute. Earlier it was Rs 150.
The government has also placed an order for Rs 66 crore dose vaccine to be distributed from August to December this year.
At the same time, private hospitals are buying vaccines directly from companies. They sell the vaccine at different prices.
Keywords: Central government, Covid vaccine, Pharmaceutical companies, Covaxin, Bharat Biotech, Covishield, Serum
Institute, August, Decembe
COMMENTS