Covid treatment room rent in private hospitals
തിരുവനന്തപുരം: കോവിഡ് രോഗികളുടെ സ്വകാര്യ ആശുപത്രികളിലെ മുറി വാടക നിരക്ക് പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍. 2645 രൂപ മുതല്‍ 9,776 രൂപ വരെയാണ് പുതുക്കിയ നിരക്ക്. 100 മുതല്‍ 300 വരെ മുറികളുള്ള ആശുപത്രികള്‍, 300 നു മുകളില്‍ മുറികളുള്ള ആശുപത്രികള്‍ എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.
ജൂണ്‍ 16 ന് സ്വകാര്യ ആശുപത്രികള്‍ക്ക് മുറികളുടെ നിരക്ക് നിശ്ചയിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവിനെ ഹൈക്കോടതി ശക്തമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഈ ഉത്തരവ് കോടതി റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
Keywords: Covid treatment, Private hospitals, High court, Government
COMMENTS