Covid virus spread rate increases in Kerala
ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ചതായി കേന്ദ്രസര്‍ക്കാര്‍. കോവിഡ് വൈറസ് വ്യാപന നിരക്ക് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണെന്നും ഒരു രോഗിയില്‍ നിന്നും 1.2 ആളുകളിലേക്കാണ് ഇപ്പോള്‍ വൈറസ് പടരുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗം വ്യാപിക്കുന്ന 22 ജില്ലകളില്‍ ഏഴെണ്ണം കേരളത്തിലാണെന്നും ബാക്കി 15 എണ്ണം വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളിലാണെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കേരളത്തില്‍ ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് വൈറസ് അതിവേഗം വ്യാപിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
കേരളത്തില്‍ മരണനിരക്ക് ഉയരുന്നില്ലെങ്കിലും വൈറസിന്റെ അതിവേഗ വ്യാപനം വീണ്ടുമൊരു തരംഗത്തിന്റെ സൂചനയാണ് കാണിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
അതിനാല്‍ കോവിഡിന്റെ വീണ്ടുമൊരു വകഭേദം ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
COMMENTS