Health Minister Veena George has recommended that all pregnant women take the Covid-19 vaccine. Pregnant women can be at serious risk of virus
തിരുവനന്തപുരം: എല്ലാ ഗര്‍ഭിണികളും കോവിഡ്-19 വാക്‌സിനെടുക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് നിരവധി ഗര്‍ഭിണികള്‍ ഗുരുതരാവസ്ഥയിലാവുകയും ചിലര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. അതിനര്‍ത്ഥം ഗര്‍ഭിണികള്‍ക്കു വൈറസ് ബാധിച്ചാല്‍ ഗുരുതര ഭവിഷ്യത്തുണ്ടാകുമെന്നാണ്.
പല പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ 'മാതൃകവചം' എന്ന പേരില്‍ ആരോഗ്യ വകുപ്പ് കാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്.
ഇതുവരെ 39,822 ഗര്‍ഭിണികളാണ് സംസ്ഥാനത്ത് വാക്‌സിന്‍ എടുത്തത്. ചില ഗര്‍ഭിണികള്‍ വാക്‌സിനെടുക്കാന്‍ വിമുഖത കാട്ടുന്നു. സ്വന്തം രക്ഷയും കുഞ്ഞിന്റെ സുരക്ഷയും കണക്കിലെടുത്ത് എല്ലാവരും വാക്‌സിന്‍ എടുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ഗര്‍ഭിണികള്‍ പലപ്പോഴും ആശുപത്രിയില്‍ പോകേണ്ടി വരും. കോവിഡ് വ്യാപനം കൂടി നില്‍ക്കുന്ന ഈ സമയത്ത് ആര്‍ക്കും രോഗം വരാം. കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ സ്വീകരിക്കുകയാണ് പ്രധാനം. വാക്‌സിനെടുത്ത് പ്രതിരോധ ശേഷി വന്ന ശേഷം കോവിഡ് ബാധിച്ചാലും ഗുരുതരമാകാന്‍ സാധ്യത കുറവാണ്.
ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ എല്ലാ ഗര്‍ഭിണികളെയും രജിസ്റ്റര്‍ ചെയ്യിച്ച് വാക്‌സിന്‍ നല്‍കുകയാണ് മാതൃകവചത്തിന്റെ ലക്ഷ്യം. വാക്‌സിനേഷന് വരുന്ന മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ നടത്തിയാവും ഗര്‍ഭിണികള്‍ക്കു വാക്‌സിന്‍ നല്‍കുന്നത്.35ന് മുകളില്‍ പ്രായമുള്ളവര്‍, അമിത വണ്ണമുള്ളവര്‍, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയ രോഗങ്ങളുള്ളവര്‍ എന്നിവരില്‍ രോഗം ഗുരുതരമായേക്കാം. ഇത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെയും ബാധിക്കാം. അതിനാല്‍ ഗര്‍ഭിണികള്‍ വാക്‌സിനെടുക്കേണ്ടത് അത്യാവശ്യമാണ്. കോവീഷീല്‍ഡോ, കോവാക്‌സിനോ ഇഷ്ടാനുസരണം ഗര്‍ഭാവസ്ഥയുടെ ഏത് കാലയളവിലും സ്വീകരിക്കാം.
മുലയൂട്ടുന്ന അമ്മമാര്‍ക്കും ഏതു കാലയളവിലും വാക്‌സിന്‍ നല്‍കന്നുണ്ട്. ഗര്‍ഭാവസ്ഥയിലെ അവസാന മാസങ്ങളില്‍ ഒന്നാം ഡോസ് വാക്‌സിനെടുത്താലും രണ്ടാം ഡോസ് സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
Summary: Health Minister Veena George has recommended that all pregnant women must take the Covid-19 vaccine. Many pregnant women in the state have contracted the virus and some have died. This means that pregnant women can be at serious risk of contracting the virus.
The Union Ministry of Health has recommended that the vaccine be given to pregnant women after a series of experimental observations. The Department of Health has launched a campaign under the name 'Mathrukavacham' to provide Covid vaccine to all pregnant women in the state.
Keywords: Health Minister, Veena George, Pregnant women, Covid-19 vaccine, Virus, Union Ministry of Health, Department of Health, Mathrukavacham
COMMENTS