Vismaya, a native of Kaithod, Kollam was found dead in her husband's house at Sooranadu. Vismaya's husband Kiran Kumar is absconding
വിസ്മയയെ കൊന്നു കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയയെ കിരണ്‍ കുമാര്‍ നിരന്തരം പീഡിപ്പിച്ചിരുന്നതിന്റെ തെളിവുകളും പുറത്തുവരാന്‍ തുടങ്ങിയിട്ടുണ്ട്.
ഇന്ന് വെളുപ്പിനാണ് വിസ്മയയെ ശൂരനാട്ടെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം.
സ്ത്രീധന പീഡനം രൂക്ഷമായതിനെ തുടര്‍ന്ന് വിസ്മയ അടുത്തിടെ സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. പിന്നീട് ബന്ധുക്കള്‍ ഇടപെട്ടു സംസാരിച്ച് ഒത്തുതീര്‍പ്പാക്കിയശേഷമാണ് വിസ്മയ തിരികെ പോയത്. ഒന്നര ഏക്കര്‍ പറമ്പും നൂറു പവനും പത്തുലക്ഷത്തിനടത്തു വില വരുന്ന കാറും നല്കിയാണ് മകളെ കെട്ടിച്ചതെന്നു വിസ്മയയുടെ അച്ഛന്‍ കണ്ണീരോടെ പറയുന്നു.
സ്ത്രീധനമായി നല്‍കിയ കാര്‍ കൊള്ളില്ലെന്നു പറഞ്ഞ് ഇന്നലെ കിരണ്‍ വിസ്മയയെ മര്‍ദ്ദിക്കുകയും കാറിന്റെ കണ്ണാടി പൊട്ടിക്കുകയും ചെയ്തിരുന്നു. കാര്‍ വാങ്ങിക്കൊടുത്ത വിസ്മയയുടെ അച്ഛനെയും അസഭ്യം പറഞ്ഞിരുന്നു.
തന്നെ കിരണ്‍ മര്‍ദ്ദിച്ചതിന്റെ പാടുകളുള്ള ചിത്രങ്ങള്‍ വിസ്മയ സഹോദരന് അയച്ചുകൊടുത്തിരുന്നു. ഈ വാട്സാപ്പ് ചാറ്റും ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
വിസ്മയയുടെ സന്ദേശം സഹോദരനു കിട്ടി മണിക്കൂറുകള്‍ക്കകമാണ് മരണവാര്‍ത്ത എത്തുന്നത്. ഇതോടെയാണ ബന്ധുക്കള്‍ക്കു സംശയം ഏറിയിരിക്കുന്നത്. ബന്ധുക്കള്‍ എത്തിയപ്പോഴേക്കും മൃതദേഹം അവിടെനിന്ന് മാറ്റിയതായും ബന്ധുക്കള്‍ പറഞ്ഞു.
ഇതിനിടെ, വിസ്മയയുടെ ഫേസ് ബുക്ക് പേജില്‍ അവസാനമായി, ജൂണ്‍ എട്ടിന്, ഇട്ട പോസ്റ്റില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെ ടാഗ് ചെയ്തിരുന്നു. മഴയില്‍ പോകുന്ന കാറില്‍ നിന്ന് എടുത്ത വീഡിയോ ആണിത്. ഇതിനു താഴെ കിരണിനെതിരേ പ്രതിഷേധ കമന്റുകള്‍ നിറയുകയാണ്. ആയിരത്തോളം പേരാണ് ഇതിനകം കമന്റ് ചെയ്തത്.
Summary: Vismaya, a native of Kaithod, Kollam was found dead in her husband's house at Sooranadu. Vismaya's husband and motor vehicle department official Kiran Kumar is absconding. Police have launched a search for him.
The relatives allege that Vismaya was killed and hanged. Evidence is also emerging that Kiran Kumar was constantly harassing Vismaya in the name of dowry.
Vismaya was found hanging at her husband's house in Sooranadu this morning. Vismaya had recently come to her home following the escalation of dowry harassment. Vismaya later returned after the relatives intervened and negotiated a settlement. Vismaya's father says with tears that he tied up his daughter by giving one and a half acres of land, gold worth 30 Lakhs and a car worth around one million rupees.
COMMENTS