തിരുവനന്തപുരം: മുന്നോക്ക സാമ്പത്തിക സംവരണ വിഷയത്തില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയച്ച് എന്‍.എസ്.എസ്. സര്‍ക്കാര്‍ മുന്നാക...
തിരുവനന്തപുരം: മുന്നോക്ക സാമ്പത്തിക സംവരണ വിഷയത്തില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയച്ച് എന്‍.എസ്.എസ്. സര്‍ക്കാര്‍ മുന്നാക്ക സാമ്പത്തിക സംവരണ പട്ടിക പ്രസിദ്ധീകരിക്കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശം ഇതുവരെ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്ന കാലതാമസം ചോദ്യംചെയ്തുകൊണ്ടുള്ള എന്‍.എസ്.എസിന്റെ ഉപഹര്‍ജിയില്‍ ഒരു മാസത്തിനകം പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പട്ടിക പ്രസിദ്ധീകരിക്കാതിരിക്കുന്നത് ഇത്തരത്തില്‍ ആനുകൂല്യം ലഭിക്കുന്നതിന് അര്‍ഹതയുള്ളവരെ സാരമായി ബാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് എന്‍.എസ്.എസ് നോട്ടീസ് അയച്ചത്.
Keywords: Government, N.S.S, Notice, Highcourt
COMMENTS