MC Josephine, chairperson of the stKer women's commission, has resigned. The resignation came at the behest of the CPM state leadership
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷന് അദ്ധ്യക്ഷ എം.സി ജോസഫൈന് തല്‍സ്ഥാനം രാജിവച്ചു. സി.പി.എം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജി. കഴിഞ്ഞദിവസം ഒരു ചാനല്‍ ഫോണ്‍ ഇന്‍ പരിപാടിക്കിടെ ജോസഫൈന് മോശമായി സംസാരിച്ചത് വലിയ വിവാദമാകുകയായിരുന്നു.
ആദ്യമൊന്നും തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാതിരുന്ന ജോസഫൈന് പി.കെ ശ്രീമതി അടക്കമുള്ള പ്രമുഖ ഇടതു നേതാക്കള്‍ അവര്‍ക്കെതിരെ രംഗത്തുവന്നതോടെ ക്ഷമാപണം നടത്തിയിരുന്നു.
എന്നാല്‍ പ്രതിപക്ഷം ഇന്ന് പ്രതിഷേധം ശക്തമാക്കുകയും സംസ്ഥാനമൊട്ടാകെ പ്രതിഷേധമുയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ പാര്‍ട്ടി അവരെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷം രാജി ആവശ്യപ്പെടുകയായിരുന്നു. ഇനിയും എട്ടു മാസത്തോളം കാലാവധി പൂര്ത്തിയാക്കാനുള്ളപ്പോഴാണ് എം.സി ജോസഫൈന് രാജിവച്ചൊഴിയുന്നത്.
ജോസഫൈന് ഇതുവരെ കിട്ടിയത് അരക്കോടിയിലേറെ രൂപ
ഇതിനിടെ, ജോസഫൈന് ഇത്രയും കാലത്തിനിടെ അരക്കോടി രൂപയിലേറെ വിവിധ വകുപ്പുകളില്‍ സര്‍ക്കാരില്‍ നിന്നു പറ്റിയതായും വ്യക്തമായിട്ടുണ്ട്.
2017 മാര്‍ച്ചില്‍ ചുമതലയേറ്റതു മുതല്‍ 2021 ഫെബ്രവരി എട്ടുവരെ 53 ലക്ഷം രൂപ അവര്‍ പൊതു ഖജനാവില്‍ നിന്നു വിവിധ ഇനങ്ങളില്‍ കൈപ്പറ്റിയതായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു.
രാഹുല്‍ നിരത്തുന്ന കണക്കുകള്‍ ഇപ്രകാരം
ഓണറേറിയം: 34.40 ലക്ഷം
ടിഎ: 13,54,577
ടെലിഫോണ്‍ ബില്‍: 68,179
എക്സ്പര്‍ട്ട് ഫീ: 2.19 ലക്ഷം
മെഡിക്കല്‍ റീഇംബേഴ്സ്മെന്റ്: 2,64,523
ആകെ: 53,46, 279 രൂപ
ജോസഫൈന്റെ കസേര തെറിക്കുമോ, പരാതിക്കാരിയോട് 'എങ്കില്‍ അനുഭവിച്ചോ' എന്ന് ആക്രോശിച്ച വനിതാ കമ്മിഷന് അദ്ധ്യക്ഷയെ മാറ്റണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം ശക്തം
Keywords: Women's commission chairperson, M.C Josephine, Resigned
COMMENTS