K Sudhakaran has been appointed as the new President of KPCC. Congress leader Rahul Gandhi called Sudhakaran and informed him of his appointment
ന്യൂഡല്‍ഹി : കെ പി സി സിയുടെ പുതിയ അദ്ധ്യക്ഷനായി കെ സുധാകരനെ നിശ്ചയിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ചു സുധാകരനെ സ്ഥാനലബ്ധി അറിയിക്കുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിനെ മാറ്റിയപ്പോള്‍ തന്നെ മുല്ലപ്പള്ളി സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നു.
തിരഞ്ഞെടുപ്പു തോല്‍വിയില്‍ അടിപതറി നില്ക്കുന്ന പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്ന വലിയ ദൗത്യമാണ് സുധാകരനെ പാര്‍ട്ടി ഏല്പിക്കുന്നത്.
സുധാകരന്‍ അദ്ധ്യക്ഷനായി വേണമെന്നു വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോണ്‍ഗ്രസിലെ ഗ്രൂപ്പു സമവാക്യങ്ങളാണ് പുതിയ കെപിസിസി അദ്ധ്യക്ഷനെ കണ്ടെത്തുന്നത് വൈകിച്ചത്.
വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി നിശ്ചയിച്ചപ്പോള്‍ തന്നെ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അടക്കമുള്ള നേതാക്കള്‍ നേതൃത്വത്തോട് ഇടഞ്ഞിരുന്നു.
അടുത്ത കെപിസിസി അദ്ധ്യക്ഷന്‍ ആരു വേണമെന്ന ഹൈക്കമാന്‍ഡിന്റെ ചോദ്യത്തിന് ആരുടെയും പേരു നിശ്ചയിക്കാനില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചത്. വിഡി സതീശനും ഈ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, സുധാകരന്‍ വരുന്നതിനോട് എതിര്‍പ്പില്ലെന്നും സതീശന്‍ പറഞ്ഞിരുന്നു.
കെ മുരളീധരന്‍ കെപിസിസി പ്രസിഡന്റാകണമെന്നു ചെറിയൊരു വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും താന്‍ മത്സരത്തിനില്ലെന്നു മുരളി പറഞ്ഞത് സുധാകരന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി.
വര്‍ക്കിംഗ് പ്രസിഡന്റുമരായ കൊടിക്കുന്നില്‍ സുരേഷ്, കെ.വി തോമസ് എന്നിവരുടെ പേരുകളും പരിഗണനയില്‍ വന്നിരുന്നെങ്കിലും മുന്‍തൂക്കം സുധാകരനായിരുന്നു. പി.ടി തോമസ്, പി സി വിഷ്ണുനാഥ് എന്നിവരില്‍ ഒരാളെ കെപിസിസി പ്രസിഡന്റാക്കണമെന്നു ചെറിയൊരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.
പക്ഷേ, എല്ലാ പേരുകളിലും മുന്‍തൂക്കം സുധാകരനു തന്നെയായിരുന്നു.
Keywords: K Sudhakaran, Congress party, Rahul Gandhi, High command, KPCC
COMMENTS