ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇളവ്. കോവിഡ് കേസുകള്‍ ഗണ്യമായി കുറ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇളവ്. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെയാണ് കെജരിവാള്‍ സര്‍ക്കാര്‍ ഒരാഴ്ചത്തേക്ക് ഡല്‍ഹിയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.
അതേസമയം കേസുകള്‍ ഇനിയും ഉയരുകയാണെങ്കില്‍ വീണ്ടും കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ട്. നാളെമുതല്‍ എല്ലാ ദിവസവും കടകളും റസ്റ്റോറന്റുകളും തുറന്നു പ്രവര്‍ത്തിക്കാം.
ആഴ്ച ചന്തകള്‍ക്കും അനുമതിയുണ്ട്. എന്നാല്‍ 50 ശതമാനം പേര്‍ക്കുമാത്രമേ പ്രവേശനമുള്ളൂ. ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും ഭക്തര്‍ക്ക് പ്രവേശനമില്ല.
പാര്‍ക്ക്, ജിം, സ്പാ തിയേറ്റര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വിമ്മിങ് പൂളുകള്‍ എന്നിവയ്ക്ക് തുറക്കാന്‍ അനുവാദമില്ല. പൊതുസമ്മേളനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമുള്ള വിലക്ക് തുടരും.
Keywords: Delhi, Covid restrictions, Eases, Tomorrow
COMMENTS