തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയായിരുന്ന സെന്‍ട്രല്‍ സ്റ്റേഡിയം കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രമാക്കി. ഇന്നലെ ...
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയായിരുന്ന സെന്‍ട്രല്‍ സ്റ്റേഡിയം കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രമാക്കി. ഇന്നലെ രാത്രിയാണ് പുതിയ സര്‍ക്കാര്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
നിലവില്‍ നാലു ദിവസത്തേക്കാണ് ഇവിടം വാക്‌സിനേഷന്‍ കേന്ദ്രമാക്കിയിരിക്കുന്നത്. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഇപ്പോള്‍ ഇവിടെ വാക്‌സിനേഷന്‍ നല്‍കുന്നത്.
സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാവേദി വലുതായതിനാല്‍ ഉടന്‍ പൊളിക്കരുതെന്നും ഇവിടം കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രമാക്കി മാറ്റണമെന്നും ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റും കഴക്കൂട്ടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡോ.എസ്.എസ് ലാലാണ് അഭ്യര്‍ത്ഥിച്ചത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ ഈ ആവശ്യം ഉയരുകയായിരുന്നു.
ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. നിലവില്‍ രജിസ്‌ട്രേഷന്‍ ഡെസ്‌കും ഒബ്‌സര്‍വേഷന്‍ കേന്ദ്രവുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. തിരക്കൊഴിവാക്കാനായതിനാല്‍ വേദി പ്രയോജനപ്പെട്ടുവെന്നും ശാരീരിക അകലം പാലിക്കാനുമായെന്നും രജിസ്‌ട്രേഷന് എത്തിയവര്‍ അഭിപ്രായപ്പെട്ടു.
Keywords: Central stadium, Vaccination centre, Covid - 19, Government
COMMENTS