...
തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ മൂന്നിനുള്ളില്‍ കാലവര്‍ഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ശരാശരിയിലും കൂടുതല്‍ മഴ ഇക്കുറി ലഭിച്ചേക്കും. കാലവര്‍ഷം നാളെ മുതല്‍ എത്തുമെന്നായിരുന്നു ആദ്യ പ്രവചനം.
ജൂണ്‍ ഒന്നുമുതല്‍ തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കുമെന്നാണ് പുതിയ അറിയിപ്പില്‍ പറയുന്നു.
ശക്തമായ മഴയ്ക്കുള്ള സാധ്യത ഇങ്ങനെ
ഇന്ന് (ഞായര്‍)
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍
തിങ്കള്‍
ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ജൂണ്‍ ഒന്ന്, രണ്ടു തീയതികളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
Summary: The monsoon will arrive by June 3 and more rain is likely
Keywords: Kerala, Monsoon, Rain, South West Monsoon
COMMENTS