തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ നടത്തും. ഈ മാസം ഇരുപതിനാണ് ചടങ്ങ്. ചടങ...
തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ നടത്തും. ഈ മാസം ഇരുപതിനാണ് ചടങ്ങ്. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദമാക്കുമെന്നാണ് സൂചന.
നേരത്തെ ചടങ്ങില്‍ 750 പേര്‍ പങ്കെടുക്കുമെന്നായിരുന്നു പുറത്തു വന്ന വിവരം. എന്നാല്‍ ഇതിനെതിരെ ഡോക്ടര്‍മാരുടെ സംഘടന അടക്കം രംഗത്തുവന്നിരുന്നു.
സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ചടങ്ങ് മാത്രമായി ചുരുക്കണമെന്നും പ്രോട്ടോകോളില്‍ ഇളവ് വരുത്തരുതെന്നും സമൂഹമാധ്യമങ്ങളിലടക്കം ആവശ്യം ശക്തമായിരുന്നു.
ചടങ്ങ് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തണമെന്ന് ഡോക്ടര്‍മാരുടെ സംഘടന ഐ.എം.എയും ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിരിക്കുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണ്.
Keywords: Oath, Cabinet, May 20, Central stadium
COMMENTS