ആലപ്പുഴ: കേരളത്തില്‍ യുഡിഎഫിനുണ്ടായ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതാണെന്നും നേതാക്കള്‍ പറഞ്ഞതു...
ആലപ്പുഴ: കേരളത്തില്‍ യുഡിഎഫിനുണ്ടായ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതാണെന്നും നേതാക്കള്‍ പറഞ്ഞതുകൊണ്ടു മാത്രമാണ് തുടര്‍ന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇടതുമുന്നണി സര്‍ക്കാരിനെതിരായ പോരാട്ടമായിരുന്നു നടത്തിയത്. ഇന്നലത്തെ മുഖ്യമന്ത്രിയുടെ പ്രതികരണം കേട്ടാല്‍ അത് മനസ്സിലാകും. ജനാധിപത്യ വിശ്വാസികളുടെ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സര്‍ക്കാരിന്റെ അഴിമതികള്‍ പുറത്തുകൊണ്ടുവരാനും ശ്രമിച്ചു. അതെന്റെ ധര്‍മ്മമാണ്. യഅതിന് പിണറായി വിജയന്റെ ഒരു സര്‍ട്ടിഫിക്കറ്റും എനിക്ക് ആവശ്യമില്ല. ആ പോരാട്ടം തുടരും. പ്രതിപക്ഷ ധര്‍മം നന്നായി നിര്‍വഹിച്ചു.
കെപിസിസിയില്‍ അഴിച്ചുപണി എങ്ങനെ വേണമെന്ന് ഹൈക്കമാന്‍ഡ് ആയിരിക്കും തീരുമാനിക്കുകയെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന് എല്ലാ പിന്തുണയും നല്‍കും. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനമെടുത്താല്‍ എല്ലാ കോണ്‍ഗ്രസുകാരും അംഗീകരിക്കും.
വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തില്‍ പ്രതിപക്ഷത്തെ ശക്തമായി മുന്നോട്ട് നയിക്കാന്‍ സതീശന് കഴിയട്ടെയെന്നും ചെന്നിത്തല ആശംസിച്ചു.
ഹരിപ്പാട്ടെ ജനങ്ങള്‍ക്കൊപ്പം ഇനിയും നിലകൊള്ളുമെന്നും ചെന്നിത്തല പറഞ്ഞു.
എല്ലാവരും യോജിച്ചു നിന്ന് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തേണ്ട സമയമാണിത്. അതിനായി കൂട്ടായ പരിശ്രമം വേണം, അദ്ദേഹം ആലപ്പുഴയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
മുന്നറിയിപ്പില്ലാതെ പ്രതിപക്ഷ നേതൃ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ വിഷമമുണ്ടോ എന്ന ചോദ്യത്തിന് അതൊന്നും ഇനി ചര്‍ച്ചാവിഷയമല്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
കേരളത്തിലെ കോണ്‍ഗ്രസിനും യു.ഡി.എഫിനും തിരിച്ചു വരവിനുള്ള പാതയൊരുക്കുകയാണ് പ്രധാന ലക്ഷ്യം. പ്രവര്‍ത്തകരും നേതാക്കളും യു.ഡി.എഫിനെ സ്നേഹിക്കുന്ന ജനങ്ങളും ഒരുമിച്ച് നില്‍ക്കുകയാണ് പ്രധാനം.
പ്രതിപക്ഷ നേതാവെന്ന നിലയില്‍, പ്രതിപക്ഷത്തിന് ചെയ്യാന്‍ കഴിയുന്ന എല്ലാം ചെയ്തിട്ടുണ്ട്. സ്ഥാനമൊഴിയുന്നതില്‍നിരാശയില്ല. പ്രവര്‍ത്തന മികവിന്റെ പേരില്‍ സന്തോഷമേയുള്ളൂ. പ്രതിപക്ഷ ധര്‍മം പൂര്‍ണമായും നിറവേറ്റിയിട്ടുണ്ട്.
Keywords: Ramesh Chennithala, Pinarayi Vijayan, VD Satheeshan, Opposition Leader
COMMENTS