...
തിരുവനന്തപുരം: അത്യാവശ്യ സേവനങ്ങള്‍ക്ക് ഇളവ് നല്കിക്കൊണ്ട്, കേരളത്തില്‍ ലോക് ഡൗണ്‍ ജൂണ്‍ ഒന്‍പതു വരെ ദീര്‍ഘിപ്പിച്ചു. മലപ്പുറത്തെ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഒഴിവാക്കി.
എല്ലാ വ്യവസായ സ്ഥാപനങ്ങളും മിനിമം ജീവക്കാരെ വച്ച് പ്രവര്‍ത്തിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം അനുമതി നല്കി. അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ അഞ്ചുമണിവരെ തുറക്കാം.
സ്വര്‍ണക്കടകള്‍, ടെക്സ്റ്റയില്‍, പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ അഞ്ചു മണിവരെ തുറക്കാം.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചുവരെ ബാങ്കുകള്‍ക്കു പ്രവര്‍ത്തിക്കാം.
Keywords: Lockdown, Malappuram, Kerala, Restrictions
COMMENTS