തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിലെ ഏറ്റവും മികച്ച മന്ത്രിയെന്നു പേരെടുത്ത കെ കെ ശൈലജയെ ഒഴിവാക്കി, പുതുമുഖങ്ങള്‍ക്കു മാത്രം പരിഗണന കൊടുത്ത് ര...
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിലെ ഏറ്റവും മികച്ച മന്ത്രിയെന്നു പേരെടുത്ത കെ കെ ശൈലജയെ ഒഴിവാക്കി, പുതുമുഖങ്ങള്‍ക്കു മാത്രം പരിഗണന കൊടുത്ത് രണ്ടാം പിണറായി സര്‍ക്കാര്‍. എല്ലാവരും പുതുമുഖങ്ങളാണെങ്കിലും മുഖ്യമന്ത്രി പഴയ ആള്‍ തന്നെയാണ്.
മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ മാത്രം മതിയെന്ന തീരുമാനമാണ് ശൈലജ പുറത്താകാന്‍ കാരണം. മികച്ച മന്ത്രിയായിരുന്നുവെങ്കിലും ഒരാള്‍ക്ക് മാത്രം ഇളവ് നല്‍കേണ്ടെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ മന്ത്രിസഭയിലെ ആരും ഇക്കുറി വേണ്ടെന്ന തീരുമാനം സംസ്ഥാന കമ്മിറ്റിയില്‍ കോടിയേരി ബാലകൃഷ്ണനാണ് പ്രഖ്യാപിച്ചത്. ശൈലജയ്ക്ക് ഒരവസരം കൂടി നല്‍കണമെന്ന് ഏഴ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. പക്ഷേ, ഭൂരിപക്ഷം പേരും പുതുമുഖങ്ങള്‍ മതിയെന്ന കോടിയേരിയുടെ നിലപാടിനെ പിന്തുണയ്ക്കുകയായിരുന്നു.കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം.വി. ജയരാജനും പി.ജയരാജനും ശൈലജ വേണമെന്ന നിലപാടെടുത്തു. ഇതും പക്ഷേ, മന്ത്രിസഭയില്‍ അവര്‍ക്ക് ഇടം നേടാന്‍ സഹായകമായില്ല.
എന്നാല്‍, പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നു മാത്രമാണ് കെ കെ ശൈലജ പറഞ്ഞത്. കൂടുതല്‍ പ്രതികരണത്തിന് അവര്‍ വിസമ്മതിച്ചു.
COMMENTS