തിരുവനന്തപുരം: സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചു. പിണറായി ...
തിരുവനന്തപുരം: സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചു. പിണറായി നയിക്കുന്ന രണ്ടാം സര്‍ക്കാരില്‍ എല്ലാ സിപിഎം മന്ത്രിമാരും പുതുമുഖങ്ങളാണ്. സിപിഐയും പുതുമഖങ്ങള്‍ക്കാണ് മന്ത്രിസ്ഥാനം നല്കിയിരിക്കുന്നത്.
എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, പി രാജീവ്, വി എന്‍ വാസവന്‍, കെ എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, ഡോ. ആര്‍ ബിന്ദു, വി അബ്ദുള്‍ റഹ്മാന്‍ എന്നിവരെയാണ് മന്ത്രിമാരായി നിശ്ചയിച്ചിരിക്കുന്നത്.
എം ബി രാജേഷിനെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായും കെ കെ ശൈലജ ടീച്ചറെ പാര്‍ട്ടി വിപ്പായും തീരുമാനിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടി പി രാമകൃഷ്ണനായിരികക്കും.
എളമരം കരീം അധ്യക്ഷത വഹിച്ച സംസ്ഥാന കമ്മിറ്റിയില്‍ പി ബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവരും സംബന്ധിച്ചു.
ഇതേസമയം, സിപിഐ നാലു മന്ത്രിമാരുടെ പേര് പുറത്തുവിട്ടു. നാലുപേരും പുതുമുഖങ്ങളാണ്. ഒല്ലൂരില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട കെ രാജന്‍, ചേര്‍ത്തലയില്‍ നിന്നുള്ള പി പ്രസാദ്, ചടയമംഗലത്തുനിന്നു വിജയിച്ച ജെ ചിഞ്ചുറാണി, നെടുമങ്ങാട് നിന്നുള്ള ജി ആര്‍ അനില്‍ എന്നിവരാണ് മന്ത്രിമാരാകുന്നത്.
അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേയ്ക്കു നിശ്ചയിച്ചു. കാഞ്ഞങ്ങാട് എംഎല്‍എയും ുന്‍മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ സിപിഐ നിയമസഭാകക്ഷി നേതാവാകും.
പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. സിപിഐയുടെ ചരിത്രത്തില്‍ ആദ്യമായാണ് വനിതാ മന്ത്രി വരുന്നത്. ആ നിയോഗം ചിഞ്ചുറാണിക്കു ലഭിച്ചു.
സിപിഎമ്മും സിപിഐയും മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചിട്ടില്ല. 20നാണ് പുതിയ സര്‍ക്കാര്‍ അധികാരമേല്ക്കുന്നത്.
സി പി എം മന്ത്രിമാര്‍
1.പിണറായി വിജയന്‍ (ധര്‍മ്മടം)
2. എം.വി.ഗോവിന്ദന്‍ (തളിപ്പറമ്പ് )
3.കെ.രാധാകൃഷ്ണന്‍ (ചേലക്കര)
4.പി.രാജീവ് (കളമശ്ശേരി)
5.കെ.എന്‍.ബാലഗോപാല്‍ (കൊട്ടാരക്കര)
6.സജി ചെറിയാന്‍ (ചെങ്ങന്നൂര്‍)
7.വി.എന്‍.വാസവന്‍ (ഏറ്റുമാനൂര്‍)
8. പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂര്‍)
9.വി.ശിവന്‍കുട്ടി (നേമം)
10. ആര്‍. ബിന്ദു (ഇരിങ്ങാലക്കുട)
11. വീണാ ജോര്‍ജ് (ആറന്‍മുള )
12.വി.അബ്ദുള്‍ റഹ്മാന്‍ (താനൂര്‍)
സിപിഐ മന്ത്രിമാര്‍
13. പി.പ്രസാദ് (ചേര്‍ത്തല)
14.കെ.രാജന്‍ (ഒല്ലൂര്‍)
15.ജി.ആര്‍.അനില്‍ (നെടുമങ്ങാട്)
16.ജെ.ചിഞ്ചുറാണി (ചടയമംഗലം)
കെസി എം
17. റോഷി അഗസ്റ്റിന്‍ (ഇടുക്കി)
ജെഡിഎസ്
18.കെ.കൃഷ്ണന്‍കുട്ടി (ചിറ്റൂര്‍)
എന്‍സിപി
19. എ.കെ.ശശീന്ദ്രന്‍ (ഏലത്തൂര്‍)
ഡികെസി
20. ആന്റണി രാജു (തിരുവനന്തപുരം)
ഐഎന്‍എല്‍
21. അഹമ്മദ് ദേവര്‍കോവില്‍ (കോഴിക്കാട് സൗത്ത് )
സ്പീക്കര്‍
എം.ബി.രാജേഷ് (തൃത്താല)
ഡെപ്യൂട്ടി സ്പീക്കര്‍
ചിറ്റയം ഗോപകുമാര്‍ (അടൂര്‍)
ചീഫ് വിപ്പ്
എന്‍.ജയരാജ് (കാഞ്ഞിരപ്പള്ളി) കെസിഎം
Summary: MV Govindan, K Radhakrishnan, P Rajeev, VN Vasavan, KN Balagopal, Saji Cherian, V Sivankutty, Mohammad Riyas, Veena George, Dr. R Bindu and V Abdul Rahman have been appointed as ministers.
The CPI has released the names of four ministers. All four are newcomers. K Rajan from Ollur, P Prasad from Cherthala, J Chinchurani from Chadayamangalam and GR Anil from Nedumangad will be the next ministers.
COMMENTS