ആലപ്പുഴ: ധീരരക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ കേരളത്തിന്റെ വിപ്‌ളവ നായിക കെ ആര്‍ ഗൗരി അ...
ആലപ്പുഴ: ധീരരക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ കേരളത്തിന്റെ വിപ്‌ളവ നായിക കെ ആര്‍ ഗൗരി അമ്മയുടെ ഭൗതിക ദേഹം സംസ്‌കരിച്ചു.
വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൗരിയമ്മ ഇന്ന് രാവിലെയാണ് അന്തരിച്ചത്. 102 വയസായിരുന്നു .
വൈകുന്നേരം അഞ്ചുമണിയോടെ ആലപ്പുഴ വലിയ ചുടുകാട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം.
2.30ന് ആലപ്പുഴയിലെത്തിച്ച മൃതദേഹം ചാത്തനാട്ടെ വീട്ടിലും തുടര്‍ന്ന് എസ്ഡിവി സ്‌കൂളിലും പൊതുദര്‍ശനത്തിന് വച്ചു. കൊവിഡ് നിയന്ത്രണമുണ്ടായിരുന്നുവെങ്കിലും പ്രിയ നേതാവിനെ അവസാനമായി കാണാന്‍ നിരവധി പേരെത്തി.
ഭര്‍ത്താവ് ടി വി തോമസിനെ സംസ്‌കരിച്ചതിന് സമീപത്താണ് ഗൗരി അമ്മയ്ക്കും അന്ത്യവിശ്രമസ്ഥലം ഒരുക്കിയത്. ഗൗരി അമ്മയുടെ ആഗ്രഹപ്രകാരമാണ് അന്ത്യവിശ്രമം വലിയ ചുടുകാട്ടിലാക്കിയത്.
കോവിഡ് പ്രോട്ടോകോള്‍ ഇളവ് അനുവദിച്ച് പ്രത്യേകം ഉത്തരവിറക്കിയാണ് അയ്യങ്കാളി ഹാളില്‍ ഗൗരി അമ്മയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ അയ്യങ്കാളി ഹാളില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
എ വിജയരാഘവനും എം എ ബേബിയും മറ്റും ചേര്‍ന്ന് ഗൗരി അമ്മയുടെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചത്. തന്റെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിക്കണമെന്നത് ഗൗരി അമ്മയുടെ ആഗ്രഹമായിരുന്നു. രാവിലെ തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ട വിലാപയാത്രക്ക് വഴിയരികില്‍ പൊതുദര്‍ശനമുണ്ടായില്ല.
നായനാര്‍ കാറ്റുമല കൊടുത്തു, കടമ്മനിട്ട കണ്ണടച്ചു, സര്‍വരും ഡെസ്‌കലടിച്ച് ആദിവാസിയെ കൊലയ്ക്കു കൊടുത്തു...
Summary: KR Gauri, the revolutionary heroine of Kerala, was cremated with official honors at Alappuzha Valiyachudukadu, where the brave martyrs are laid to rest.
Gowri Amma, who was undergoing treatment for age-related diseases, passed away this morning. He was 102 years old. The funeral was held at 5 pm at Alappuzha Valiya Chudukadu with full official honors.
Keywords: KR Gauri, Revolutionary heroine, Kerala Alappuzha, Martyrs, Gowri Amma,CPM, CPI
COMMENTS