അഭിനന്ദ് ന്യൂഡല്‍ഹി കോവിഡ് ചികിത്സയില്‍ ആശ്വാസകരമായ വാര്‍ത്തയുമായി ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡി ആര്...
അഭിനന്ദ്
ന്യൂഡല്‍ഹി കോവിഡ് ചികിത്സയില്‍ ആശ്വാസകരമായ വാര്‍ത്തയുമായി ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡി ആര് ഡി ഒ).
ഡി ആര് ഡി ഒ വികസിപ്പിച്ച 2 ഡി ഓക്സി-ഡി-ഗ്ളൂക്കോസ് (2-ഡിജി) എന്ന മരുന്നിനാണ് കോവിഡ് രോഗികളില്‍ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്ട്രോളര് അനുമതിനല്‍കിയത്.
പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ കലക്കി കുടിക്കാനുള്ളതാണ്. ഇത് ഉപയോഗിക്കുമ്പോള്‍ കോവിഡ് പെട്ടെന്നു നെഗറ്റീവ് ആകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയുമായി ചേര്‍ന്നാണ് ഡി ആര് ഡി ഒ ഇതു വികസിപ്പിച്ചത്.
മരുന്നിലുള്ള സൂക്ഷ്മാണു കൃത്രിമ ഓക്സിജന്‍ ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുകയും പെട്ടെന്നു രോഗമുക്തി നല്‍കുകയും ചെയ്യുന്നു.
മരുന്ന് ഉപയോഗിച്ചവര്‍ക്കൊക്കെ ആര് ടി പി സി ആര് ടെസ്റ്റില്‍ പെട്ടെന്നു നെഗറ്റീവാകുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള രണ്ടാം ഘട്ട പരീക്ഷണങ്ങളില്‍, കോവിഡ് 19 രോഗികളില്‍ മരുന്ന് സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു. രോഗമുക്തി നിരക്കില്‍ ഗണ്യമായ പുരോഗതി മരുന്നുപയോഗിച്ചവരില്‍ കണ്ടിരുന്നു. 110 രോഗികളില്‍ രണ്ടാം വട്ട പരീക്ഷണം നടത്തിയിരുന്നു.
രാജ്യത്തെ ആറ് ആശുപത്രികളില്‍ നടത്തിയ മൂന്നാം വട്ട പരീക്ഷണവും വന്‍ വിജയമാണ്.
ഇതിനിടെ, നെഞ്ചിന്റെ എക്സ്-റേയില്‍ നിന്നു വ്യക്തിയുടെ ശരീരത്തില്‍ കോവിഡ് 19 രോഗത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയുന്ന ഒരു ഇന്റലിജന്‍സ് അല്‍ഗോരിതവും ഡി ആര് ഡി എ വികസിപ്പിച്ചു. 5 സി നെറ്റ്വര്‍ക്ക്, എച്ച്സിജി അക്കാദമിക്സ് എന്നിവയുടെ പിന്തുണയോടെ, ഡിആര്‍ഡിഒയുടെ സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക്സ് (സിഎആര്‍) ആണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തു.
കോവിഡ് -19 രോഗനിര്‍ണയത്തിലെ പ്രാഥമിക ഘട്ടത്തില്‍ ഈ എക്സ്റേ ഉപയോദിക്കാനാവുമെന്നാണ് കരുതുന്നത്. ഇത് ശ്വാസകോശത്തിലെ വൈറസ് സാന്നിദ്ധ്യം വേഗത്തില്‍ തിരിച്ചറിയുന്നതിനും വിലയിരുത്തുന്നതിനും സഹായിക്കുമെന്ന് എച്ച്സിജി അക്കാദമിക്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്തെ ഏറ്റവും വലിയ റേഡിയോളജിസ്റ്റുകളുടെ ശൃംഖലയായ 5 സി നെറ്റ്വര്‍ക്ക് ഇത് ഉപയോഗപ്പെടുത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു. എക്സ്-റേ വഴിയുള്ള പരിശോധന കോവിഡ് ചികിത്സ എളുപ്പവും ചെലവ് കുറഞ്ഞതും കാര്യക്ഷമവുമാക്കുമെന്നാണ് പ്രതീക്ഷ.
സിടി സ്കാനിനുള്ള കാലതാമസം ഒഴിവാക്കാനും ഇതു സഹായകമാവും. ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചികിത്സ ഇതുവഴി കൂടുതല്‍ കാര്യക്ഷമമാവും.
ഇത് റേഡിയോളജിസ്റ്റുകളുടെ നിലവിലെ ജോലിഭാരം കുറയ്ക്കുകയും സിടി സ്കാനറുകളെ അമിതമായി ആശ്രയിക്കേണ്ടവരുന്നത് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. മറ്റു രോഗികള്‍ക്ക് സിടി സ്കാന്‍ വളരെ വൈകുന്ന സാഹചര്യം ഒഴിവാക്കാനും ഇതു സഹായിക്കുമെന്നാണ് പ്രതീക്ഷ.
COMMENTS