ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് 12 മുതല്‍ 16 ആഴ്ച വരെ കഴിഞ്ഞു മതിയെന്ന് ഇമ്യൂണൈസേഷനു വേണ്ടിയുള്ള ദേശീയ സമിതി ശുപാര്‍ശ ചെയ്ത...
ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് 12 മുതല്‍ 16 ആഴ്ച വരെ കഴിഞ്ഞു മതിയെന്ന് ഇമ്യൂണൈസേഷനു വേണ്ടിയുള്ള ദേശീയ സമിതി ശുപാര്‍ശ ചെയ്തു. എന്നാല്‍, കോവാക്സിന്‍ ഡോസുകളുടെ ഇടവേളയില്‍ മാറ്റമില്ല.
ഇപ്പോള്‍ രണ്ടാം ഡോസ് ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കിടയിലാണ് എടുക്കുന്നത്. വാകസിന്‍ ലഭ്യതക്കുറവ് വന്നതിനു പിന്നാലെയാണ് രണ്ടാം ഡോസ് വൈകി എടുക്കാമെന്ന ശുപാര്‍ശ വന്നിരിക്കുന്നത്.
നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പിന്റെ ശുപാര്‍ശകള്‍ ദേശീയ വിദഗ്ദ്ധ സമിതി പരിശോധിച്ച് അവരുടെ ശുപാര്‍ശ പ്രകാരമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം വരിക.
നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പിന്റെ മറ്റു ശുപാര്‍ശകള്‍
* ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാം.
* കോവിഡ് മുക്തരായവര്‍ ആറ് മാസത്തിന് ശേഷം വാക്സിന്‍ എടുത്താല്‍ മതി. (കോവിഡ് മുക്തരായവര്‍ 12 ദിവസത്തിന് ശേഷം വാക്സിന്‍ സ്വീകരിക്കാം എന്നായിരുന്നു നിലവിലെ മാര്‍ഗ്ഗരേഖ).
* പ്ലാസ്മ ചികിത്സയ്ക്ക് വിധേയരാവര്‍ 12 ആഴ്ചയ്ക്ക് ശേഷം വാക്സിന്‍ സ്വീകരിച്ചാല്‍ മതി.
* ഗുരുതര അസുഖങ്ങള്‍ ഉണ്ടായിരുന്നവര്‍ രോഗ മുക്തി നേടി നാല് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ വാക്സിന്‍ സ്വീകരിച്ചാല്‍ മതി.
Summary: The National Committee for Immunization recommended that the second dose of Covshield vaccine be done in a gap of 12 to 16 weeks. However, there was no change in the interval between covaxin doses. The second dose is now taken between six to eight weeks. The second dose was recommended to be delayed due to lack of vaccine availability.
Keywords: The National Committee for Immunization, Second dose,Covshield, Vaccine, Covaxin
COMMENTS