തിരുവനന്തപുരം: ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം ജില്ലയില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പന്തലൊരുക്കുന്ന ...
തിരുവനന്തപുരം: ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം ജില്ലയില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പന്തലൊരുക്കുന്ന ജോലിക്കാരില്‍ ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ, ഇയാളുമായി ബന്ധമുണ്ടായിരുന്ന മൂന്നു പേര്‍ നിരീക്ഷണത്തില്‍ പോയി. കോവിഡ് സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ലളിതമായ ചടങ്ങാക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ വഴങ്ങിയിട്ടില്ല.
ജനാധിപത്യത്തിന്റെ സ്വത്വം പുലരാന്‍ കുറഞ്ഞത് 500 പേരെങ്കിലും ചടങ്ങിനു വേണമെന്ന നിര്‍ബന്ധത്തിലാണ് മുഖ്യമന്ത്രി.
സത്യപ്രതിജ്ഞ നിശ്ചയിച്ചിട്ടുള്ള സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഇലക്ട്രിക്കല്‍ തൊഴിലാളിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യം സി.പി.എമ്മിലും ഉയരുന്നുണ്ട്.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഈ ആവശ്യം പാര്‍ട്ടിയില്‍ ഉന്നയിച്ചു.
പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കുമെന്നറിയിച്ചിട്ടുണ്ട്. ചടങ്ങ് ടിവിയില്‍ കണ്ടുകൊള്ളാമെന്നാണ് പ്രതിപക്ഷ നിലപാട്.
ഇതേസമയം, സത്യപ്രതിജ്ഞ രാജ്ഭവനില്‍ ലളിതമായ ചടങ്ങാക്കണമെന്ന ആവശ്യവുമായി ഫയല്‍ ചെയ്ത ഹര്‍ജി സര്‍ക്കാരിന്റെ നിലപാടറിയാനായി ഉച്ചയ്ക്കു ശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.
സത്യപ്രതിജ്ഞയില്‍ ആളെണ്ണം കുറയ്ക്കുന്നതാണ് ഉചിതമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
Summary: Covid confirmed to one of the workers preparing stage for the swearing in of the new government in the Thiruvananthapuram district where the triple lockdown has been announced.
However, a division bench headed by the Chief Justice had said that it was appropriate to reduce the number of people taking oath.
Keywords: Kerala, Corona, Oath Taking, High Court
COMMENTS