തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞുവരുന്നുണ്ടെങ്കിലും തീര്‍ത്തും ആശ്വസിക്കാവുന്ന നിലയായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജ...
തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞുവരുന്നുണ്ടെങ്കിലും തീര്‍ത്തും ആശ്വസിക്കാവുന്ന നിലയായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ലോക് ഡൗണ്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമായ സൂചനയൊന്നും നല്കിയില്ല. ആശ്വസിക്കാവുന്ന നിലയായിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതോടെ ലോക് ഡൗണ്‍ നീളാന്‍ സാദ്ധ്യതയുണ്ടെന്ന ചര്‍ച്ചകളും സജീവമാണ്.
നിത്യവും രോഗികളാകുന്നവരുടെ എണ്ണത്തെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം വരുന്നത് ആശ്വാസകരമാണ്. പൊതുസമൂഹം നിയന്ത്രണങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ചതിന്റെ ഗുണഫലമാണിത്.
കോവിഡ് വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ്, സപ്ലൈകോ, ലീഗല്‍ മെട്രോളജി, സര്‍ക്കാര്‍ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്പോര്‍ട്ട് ഓഫീസ് ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എന്നുകരുതി, ജാഗ്രതയില്‍ തരിമ്പും വീഴ്ച വരുത്താന്‍ പറ്റാത്ത സാഹചര്യം തുടരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവു വന്നിട്ടില്ല.
ഇപ്പോള്‍ ഐസിയു ബെഡുകളിലും വെന്റിലേറ്ററുകളിലും അനുഭവപ്പെടുന്ന തിരക്ക് കുറച്ചു നാള്‍ കൂടി നീളും. ആശുപത്രികളില്‍ കൂടുതല്‍ തിരക്കുണ്ടാകാതിരുന്നാല്‍ മാത്രമേ മനുഷ്യജീവനുകള്‍ നഷ്ടപ്പെടാതെ കാക്കാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Kerala, Coronavirus, Covid, Vijayan Pinarayi
COMMENTS