തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍...
തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 ആണ്. ഇന്നലെ 24.33 ആയിരുന്നു പോസിറ്റിവിറ്റി നിരക്ക്. ഇതാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്.
ഇതോടെ, കേരളം സമ്പൂര്‍ണ ലോക് ഡൗണിലേക്കു പോകുമോ എന്ന ആശങ്ക ഉയരുകയാണ്. 15 മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള മേഖലകളില്‍ ലോക് ഡൗണ്‍ വേണമെന്നായിരുന്നു കേന്ദ്ര നിലപാട്. കേരളം അതിന്റെ ഇരട്ടിയിലേക്ക് എത്തുകയാണ്. ഇതുവരെ ആകെ 1,60,58,633 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗികളുടെ എണ്ണം ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
കോഴിക്കോട് 4238 (4137)
തൃശൂര്‍ 3942 (3916)
എറണാകുളം 3502 (3459)
തിരുവനന്തപുരം 3424 (3188)
മലപ്പുറം 3085 (2895)
കോട്ടയം 2815 (2612)
ആലപ്പുഴ 2442 (2437)
പാലക്കാട് 1936 (853)
കൊല്ലം 1597 (1588)
കണ്ണൂര്‍ 1525 (1338)
പത്തനംതിട്ട 1082 (1016)
ഇടുക്കി 1036 (976)
വയനാട് 769 (741)
കാസര്‍കോട് 566 (544).
49 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5405 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 266 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 29,700 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 1912 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍- 81
കണ്ണൂര്‍ 20
തൃശൂര്‍ 15
കോട്ടയം 11
വയനാട് 10
പത്തനംതിട്ട 6
പാലക്കാട് 5
തിരുവനന്തപുരം 4
കാസര്‍കോട് 4
മലപ്പുറം 3
കൊല്ലം 1
ഇടുക്കി 1
എറണാകുളം 1.
3,39,441 പേരാണ് ചികിത്സയിലുള്ളത്. 12,93,590 പേര്‍ ഇതുവരെ രോഗമുക്തി നേടി. 7,24,611 പേരാണ് നിരീക്ഷണത്തിലുള്ളത്. 6,98,442 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,169 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3371 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ ആകെ 674 ഹോട്ട് സ്പോട്ടുകളാണുള്ളത്.
നെഗറ്റീവ് ആയവര്‍-16,296
തിരുവനന്തപുരം 1899
കൊല്ലം 1052
പത്തനംതിട്ട 828
ആലപ്പുഴ 970
കോട്ടയം 1025
ഇടുക്കി 228
എറണാകുളം 2279
തൃശൂര്‍ 1242
പാലക്കാട് 943
മലപ്പുറം 1758
കോഴിക്കോട് 2660
വയനാട് 188
കണ്ണൂര്‍ 1143
കാസര്‍കോട് 81.
Keywords: Kerala, Coronavirus, Covid, Vaccination
COMMENTS