തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും വന്‍ കഞ്ചാവ് വേട്ട. തിരുവനന്തപുരം ആക്കുളത്ത് ചരക്കു ലോറിയില്‍ നിന്ന് 280 കിലോ കഞ്ചാവ് പിടികൂടി. കഴിഞ്ഞ ദ...
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും വന്‍ കഞ്ചാവ് വേട്ട. തിരുവനന്തപുരം ആക്കുളത്ത് ചരക്കു ലോറിയില്‍ നിന്ന് 280 കിലോ കഞ്ചാവ് പിടികൂടി.
കഴിഞ്ഞ ദിവസം തിരുവനന്തപുരം തച്ചോട്ടുകാവില്‍ നിന്ന് 405 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ പ്രതികളെ ചോദ്യംചെയ്തപ്പോഴാണ് വീണ്ടും തലസ്ഥാനത്തേക്ക് കഞ്ചാവ് കൊണ്ടുവരുന്ന വിവരം എക്‌സൈസിന് ലഭിച്ചത്. തിരുവനന്തപുരം സ്വദേശികളായ ഹരി, അസ്‌കര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്.
ആന്ധ്രാപ്രദേശില്‍ നിന്നും പേപ്പര്‍ ഗ്ലാസ് കൊണ്ടുവന്ന ലോറിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംസ്ഥാനത്ത് ലോക്ഡൗണായതിനാല്‍ മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യം മുതലാക്കിയാണ് കഞ്ചാവ് കടത്തുന്നതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.
ശ്രീകാര്യം സ്വദേശിക്കായാണ് കഞ്ചാവ് കടത്തിയതെന്നാണ് എക്‌സൈസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ മലപ്പുറം, ഇടുക്കി സ്വദേശികളായ അജിനാസ്, ബനാഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
Keywords: 280 kg drug ganja, Thiruvananthapuram, seized, Andhra Pradesh
COMMENTS