ന്യൂഡല്‍ഹി : കോവിഡ് മഹാമാരിക്കു മുമ്പില്‍ ഇന്ത്യ വിറകൊള്ളുകയാണെന്നു വ്യക്തമാക്കിക്കൊണ്ട്, രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാലു ലക്ഷം കടന്...
ന്യൂഡല്‍ഹി : കോവിഡ് മഹാമാരിക്കു മുമ്പില്‍ ഇന്ത്യ വിറകൊള്ളുകയാണെന്നു വ്യക്തമാക്കിക്കൊണ്ട്, രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാലു ലക്ഷം കടന്നു.
പോയ 24 മണിക്കൂറിനിടെ 4,03,738 പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനാണ് അറിയിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 2,22, 96,414 ആയി.
ഇതേസമയം, ഒരു ദിവസം 4,092 മരണമാണ് റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്. അതായത് ഓരോ മണിക്കൂറിലും ശരാശരി 170 പേര്‍ വീതം മരിക്കുന്നു. രാജ്യത്തെ മൊത്തം മരണ സംഖ്യ 2,42,326 ആണ്. ഇപ്പോള്‍ രാജ്യത്തുള്ള സജീവ രോഗികളുടെ എണ്ണം 37,36,648 ആണ്.
രാജ്യത്ത് ഇപ്പോള്‍ ഒന്‍പതു ലക്ഷം രോഗികളാണ് കൃത്രിമ ഓക്‌സിജന്റെ സഹായത്തോടെ ജീവന്‍ നിലനിറുത്തുന്നത്. അതിനൊപ്പം 1,70,841 രോഗികള്‍ വെന്റിലേറ്ററില്‍ ജീവനു വേണ്ടി പിടയുകയാണ്.
രോഗികള്‍ ഓക്‌സിജന്‍ ബെഡിനും വെന്റിലേറ്ററിനും വേണ്ടി കാത്തു കിടക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന ഈ കണക്കുകള്‍ കേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്.
ലോകമെമ്പാടും നിന്ന് ഇന്ത്യയിലേക്കു സഹായം എത്തുന്നുണ്ടെങ്കിലും അതൊന്നും അത്യാവശ്യക്കാര്‍ക്ക് എത്തുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ലോകമെമ്പാടുമുള്ള മാധ്യമങ്ങളും കോവിഡ് കൈകാര്യം ചെയ്യുന്നതിലെ പിടിപ്പുകേടിനു പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ഭരണകൂടത്തെയും അതിനിശിതമായി വിമര്‍ശിക്കുകയാണ്.
കൊറോണയെ പിടിച്ചുകെട്ടുന്നതിലും ശ്രദ്ധ മോഡി സര്‍ക്കാര്‍ ഇമേജ് നന്നാക്കുന്നതിനാണ് ചെലവിടുന്നതെന്നും പരക്കെ വിമര്‍ശനമുണ്ട്.
COMMENTS